പന്ത്രണ്ടുകാരിയെ പീഡിപ്പിക്കാൻ ശ്രമം; തിരുവനന്തപുരത്ത് പാസ്റ്റർ അറസ്റ്റിൽ.

Web Desk

വിതുരയില്‍ പന്ത്രണ്ടുകാരിക്ക് നേരെ പാസ്റ്ററുടെ പീഡന ശ്രമം. വിതുര സ്വദേശി ബെഞ്ചമിനാണ് പ്രതി. ഇയാളെ പോലീസ് അറസ്റ്റു ചെയ്തു. ആറ് മാസം മുമ്പാണ് പീഡന ശ്രമം നടന്നത്.
ബെഞ്ചമിന്‍റെ വീട് സന്ദര്‍ശിക്കാനായി പോയ കുട്ടിയെ മുറിയില്‍ വച്ച് പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. സംഭവം ആരോടും പറയരുതെന്ന് ഭീഷണിപ്പെടുത്തിയെങ്കിലും പെൺകുട്ടി വീട്ടിലെത്തി സഹോദരിയോട് കാര്യങ്ങൾ പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം സ്കൂളിൽ എത്തിയ ചൈൽഡ് ലൈൻ പ്രവർത്തകർ പെൺകുട്ടിയുടെ സഹോദരിയെ കൗൺസിലിങിന് വിധേയമാക്കിയപ്പോഴാണ് 12 വയസ്സുകാരിക്ക് നേരെയുണ്ടായ പീഡന ശ്രമം പുറത്തറിയുന്നത്.
തുടർന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ വിതുര പോലീസിന് പരാതി നൽകി. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പോക്സോ നിയമപ്രകാരം പാസ്റ്ററിനെതിരെ കേസെടുത്തു. പ്രതിയെ നെടുമങ്ങാട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

error: Content is protected !!