
NEWSDESK
കോഴിക്കോട് ബീച്ചിലെ തട്ടുകടയിൽ നിന്നും ഉപ്പിലിട്ട മാങ്ങ കഴിച്ച കുട്ടിക്ക് ദേഹാസ്വാസ്ഥ്യം. എളേറ്റിൽ വട്ടോളി സ്വദേശിയായ 9 വയസുകാരി ഫാത്തിമ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. കുട്ടിയുടെ ചുണ്ടിന്റെ നിറം മാറി. വീട്ടിലെത്തിയതോടെ ഛർദിയും തുടങ്ങി. അവശ നിലയിലായതോടെ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. കുട്ടിയുടെ പിതാവിന്റെ പരാതിയെത്തുടർന്ന് കോർപ്പറേഷൻ ആരോഗ്യ വിഭാഗം തട്ടുകട അടപ്പിച്ചു.