
Web Desk
കശാപ്പുശാലയിലേക്കുള്ള പോത്തിനെ ഓട്ടോയില്‍ കെട്ടിവലിച്ചു. സംഭവത്തില്‍ രണ്ടുപേര്‍ക്കെതിരെ നാദാപുരം പൊലീസ് കേസെടുത്തു. കുമ്മങ്കോട്ടെ മാംസ വില്പനശാല നടത്തിപ്പുകാരായ പുളിക്കൂല്‍ ഉസ്മാന് (45), തയ്യുള്ളതില്‍ ബീരാന് (40) എന്നിവര്‍ക്കെതിരെയാണ് മൃഗങ്ങള്‍ക്കെതിരെയുള്ള ക്രൂരതകള്‍ തടയല്‍ നിയമപ്രകാരം കേസ് എടുത്തത്. സംഭവസമയം ഉപയോഗിച്ച ഓട്ടോറിക്ഷയും പൊലീസ് കസ്റ്റഡില്‍ എടുത്തിട്ടുണ്ട്.
അറവുശാലയിലേക്ക് കൊണ്ടുപോകുന്ന പോത്തിനെ ഓട്ടോയുമായി കയറില്‍ ബന്ധിച്ച് ഓടിച്ചു പോവുകയായിരുന്നു. ഓട്ടോക്കുപിന്നാലെ ഏറെ പ്രയാസപ്പെട്ടാണ് പോത്ത് ഓടിയെത്തിയത്. സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കാന്‍ തുടങ്ങിയതോടെയാണ് നാട്ടില്‍ ചര്‍ച്ചയായത്. തുടർന്ന് നടപടിയെടുക്കുകയായിരുന്നു.