
Web Desk
ഉദയ്പുരില്‍ നടക്കുന്ന കോണ്‍ഗ്രസ് ചിന്തന്‍ ശിബിരത്തില്‍ നരേന്ദ്രമോദി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. രാജ്യത്തെ ന്യൂനപക്ഷങ്ങളെ കടന്നാക്രമിക്കുന്ന സര്‍ക്കാര്‍ ഗാന്ധിജിയുടെ ഘാതകരെ മഹത്വവല്‍ക്കരിക്കുകയാണെന്നും സോണിയ കുറ്റപ്പെടുത്തി. ന്യൂനപക്ഷങ്ങൾക്കെതിരായ ക്രൂരത രാജ്യത്ത് തുടരുന്നു. ന്യൂനപക്ഷങ്ങൾ രാജ്യത്തിന്റെ അവിഭാജ്യഘടകമാണെന്നും സോണിയ പറഞ്ഞു.രാജ്യത്ത് എക്കാലത്തും ധ്രുവീകൃതമായ ഒരു അവസ്ഥ സംജാതമാക്കി ഭീതിയും അസ്ഥിരതയും നിറഞ്ഞ സാഹചര്യത്തില്‍ ജീവിക്കാന്‍ ജനങ്ങളെ നിര്‍ബന്ധിതരാക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. രാജ്യത്തിന്റെ അവിഭാജ്യഘടകവും തുല്യ അവകാശങ്ങളുള്ള പൗരന്മാരുമായ ന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ടും ചിലപ്പോള്‍ കടന്നാക്രമിച്ചുമാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നതെന്നും സോണിയ പറഞ്ഞു. ഭരണസംവിധാനം ഉപയോഗിച്ച് ഭയം സൃഷ്ടിക്കുന്നു. നെഹ്റുവിന്റെ അടക്കം സംഭാവനകളെ ഇല്ലാതാക്കാൻ ശ്രമിക്കുന്നു. യുപിഎ സർക്കാർ കൊണ്ടുവന്ന തൊഴിലുറപ്പ്, ഭക്ഷ്യസുരക്ഷാ പദ്ധതികൾ ജനങ്ങൾക്ക് സഹായകമായെന്നും സോണിയ പറഞ്ഞു.