
newsdesk
മുക്കം: മുക്കം ഹയർ സെക്കണ്ടറി സ്കൂൾ പൂർവ്വ വിദ്യാർത്ഥിയും കായിക, സാമൂഹിക, സാംസ്കാരിക ,രാഷ്ട്രീയ മേഖലകളിലെ പ്രമുഖനുമായിരുന്ന ബിപി മൊയ്തീൻ്റെ സ്മരണാർത്ഥം മുക്കം ഹയർ സെക്കണ്ടറി സ്കൂളിൽ ഡിസംബർ 27, 28, 29, 30 തിയ്യതികളിൽ നടന്ന രണ്ടാമത് ബി പി മൊയ്തീൻ സ്മാരക അഖില കേരള ഫുട്ബോൾ ടൂർണമെൻ്റിന് സമാപനമായി.
ടൂർണമെൻ്റിൽ എൽ പി , വിഭാഗത്തിൽ റണ്ണേഴ്സ് കപ്പിന് അർഹത നേടിയത് എ ൽ പി എസ് പെരുവഴിക്കടവ്, വിന്നേഴ്സ് എ യു പി എസ് ത്രിപ്പനച്ചി.യു പി വിഭാഗത്തിൽറണ്ണേഴ്‌സ് ട്രോഫിക്ക് അർഹത നേടിയത്
ജി എം യു പി എസ് ചേന്ദമംഗല്ലൂർ, വിന്നേഴ്സ് എ എം യു പി എസ് കമ്പളിപറമ്പ.
അണ്ടർ 14 വിഭാഗത്തിൽറണ്ണേഴ്സ് കപ്പിന് അർഹത നേടിയത് ബി പി മൊയ്തീൻ സ്മാരക ഫുട്ബോൾ അക്കാദമി മുക്കം ഹയർ സെക്കണ്ടറി സ്കൂൾ,വിന്നേഴ്സ് ടി എസ് എ അരീക്കോട്. അണ്ടർ 16 വിഭാഗത്തിൽ റണ്ണേഴ്സ് ട്രോഫിക്ക് അർഹത നേടിയത് ബി പി മൊയ്തീൻ സ്മാരക ഫുട്ബോൾ അക്കാദമി എ ടീം, വിന്നേഴ്സ് ട്രോഫിക്ക് അർഹത നേടിയത് ബി പി മൊയ്തീൻ സ്മാരക ഫുട്ബോൾ അക്കാദമി ബി ടീം. വിജയികൾക്ക്ബി .പി മൊയ്തീൻ സ്മാരക ട്രോഫിയും, ക്യാഷ് പ്രൈസും നൽകി ആദരിച്ചു.കേരളത്തിലെ പ്രമുഖ ക്ലബ്ബുകളും, സ്കൂളുകളുമാണ് നാലു ദിവസങ്ങളിലായി നടന്ന ബിപി മൊയ്തീൻ സ്മാരക ഫുട്ബോൾ ടൂർണമെൻ്റിൽ എത്തിച്ചേർന്നത്.
സമാപന പരിപാടിയുടെ ഉദ്ഘാടനം മുക്കം നഗരസഭ വൈസ് ചെയർമാൻ സി എ പ്രദീപ് കുമാർ നിർവ്വഹിച്ചു.
ബി പി മൊയ്തീൻ സേവാമന്ദിർ ഡയറക്ടർ കാഞ്ചന കൊറ്റങ്ങൽ ചടങ്ങിൽ പ്രധാന അതിഥിയായിരുന്നു.
വാർഡ് കൗൺസിലർ സുഹറ വഹാബ്, കൗൺസിലറായ റാഷിദ് കുന്നത്ത് എന്നിവർ അനുമോദനമർപ്പിച്ച് സംസാരിച്ചു. പ്രിൻസിപ്പൽ സി പി ജംഷീന ചടങ്ങിന് അധ്യക്ഷയായി. പ്രധാന അധ്യാപകൻ സി എം മനോജ് സ്വാഗതം പറഞ്ഞു. അഡ്മിനിസ്ട്രേറ്റർ കെ വി വിജയൻ, പി ടി എ വൈസ് പ്രസിഡൻ്റ് ജയപ്രകാശ് ,
ടൂർണമെൻ്റ് കോഡിനേറ്റർ മൻസൂർ പൊന്നാനി എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. കായികാധ്യാപിക കെ ഷഫ്ന ചടങ്ങിന് നന്ദി പറഞ്ഞു.