ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് ഉയരുന്നു; ബ്ലൂ അലർട്ട് പ്രഖ്യാപിച്ചു

Web Desk

ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് ഉയരുന്നതിനെ തുടർന്ന് ആദ്യ ജാഗ്രത നിർദേശം പുറപ്പെടുവിച്ചു. വെള്ളിയാഴ്ച്ച രാവിലെ 9.10ന് ആണ് ഡാമിൽ ബ്ലൂ അലർട്ട് പ്രഖ്യാപിച്ചത്. 2390.88 അടിയാണ് രാവിലെ 9ന് ഡാമിലെ ജലനിരപ്പ് (സമുദ്രനിരപ്പിൽ നിന്നുള്ള ഉയരമാണിത്). ഡാം റൂൾ കർവ് പ്രകാരം ഒക്ടോബർ 20 വരെ 2395 അടിയാണ് പരമാവധി അനുവദനീയമായ ജലനിരപ്പ്. പരമാവധി ജലനിരപ്പിലെത്താൻ 5 അടി ബാക്കിയുള്ളുപ്പോഴാണ് ബ്ലൂ അലർട്ട് പ്രഖ്യാപിക്കുക. 3 അടി കൂടി ഉയർന്നാൽ ഓറഞ്ച് അലർട്ടും 4 അടി ഉയർന്നാൽ റെഡ് അലർട്ടും പിന്നെയും ഒരടി കൂടി ഉയർന്നാൽ ഡാം തുറന്നു വിടുകയും ചെയ്യും.

error: Content is protected !!