ബി.ജെ.പിക്ക് വോട്ട് ചെയ്യാനും മോദിയുടെ റാലിയിൽ പങ്കെടുക്കാനും 1000 രൂപയുടെ കൂപ്പണ്‍; ആരോപണവുമായി മഹുവ

ഗുരുതരാരോപണവുമായി തൃണമൂല്‍കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്ത്ര.


പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റാലിയില്‍ പങ്കെടുക്കാനും ബി.ജെ.പിക്ക് വോട്ട് ചെയ്യാനും ഗ്രാമീണര്‍ക്ക് ബി.ജെ.പി പണം നല്‍കുന്നുവെന്നാണ് മഹുവയുടെ ആരോപണം. ഇതിനെതിരെ നടപടിയെടുക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് മഹുവ ആവശ്യപ്പെടുന്നുമുണ്ട്.

പ്രധാനമന്ത്രി മോദിയുടെ യോഗത്തില്‍ പങ്കെടുക്കാനും ബി.ജെ.പിക്ക് വോട്ടുചെയ്യാനും പശ്ചിമബംഗാളിലെ റെയ്ഡിഗിയിലെ ഗ്രാമീണര്‍ക്ക് 1000 രൂപ കൂപ്പണുകള്‍ വിതരണം ചെയ്തു. ഇത് പതിവുപോലെ കടന്നുപോകാന്‍ അനുവദിക്കരുത്, നടപടിയെടുക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് അഭ്യര്‍ത്ഥിക്കുന്നു. പ്രധാനമന്ത്രിയുടെ ഫോട്ടോ സഹിതമുള്ള കൂപ്പണുകളുടെ ഫോട്ടോ മഹുവ പങ്കുവെച്ചു.

error: Content is protected !!