
newsdesk
കോഴിക്കോട്: ജില്ലയിൽ എൻഡിഎ വലിയ മുന്നേറ്റം ഉണ്ടാക്കുമെന്ന് ബി ജെ പി കോഴിക്കോട് സിറ്റി ജില്ലാ പ്രസിഡണ്ട് കെ പി പ്രകാശ് ബാബു. കോർപ്പറേഷനിൽ 30 സീറ്റ് ബിജെപി പിടിക്കും. അടിയൊഴുക്ക് ഉണ്ടായില്ലെങ്കിൽ അത് സാധ്യമാകും.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 7 വാർഡ് ജയിക്കാൻ കഴിഞ്ഞു, 22 ഇടങ്ങളിൽ രണ്ടാം സ്ഥാനത്ത് എത്തിയിരുന്നു. 40 സീറ്റ് വരെ കിട്ടാനും സാധ്യതയുണ്ട്. ബിജെപി ജയിക്കുന്ന ഇടങ്ങളിൽ ഇടത്- വലത് മുന്നണികൾ തമ്മിൽ നീക്കുപോക്കുണ്ട്.
ബിജെപിയെ തോൽപ്പിക്കാൻ ഇരുകൂട്ടരും കൈകോർത്തു. അതിനെ പ്രതിരോധിക്കാൻ കഴിഞ്ഞിട്ടുണ്ട് എന്നാണ് വിശ്വാസം. പോളിങ്ങിലെ കുറവ് തിരിച്ചെടിയാകില്ല. ബിജെപി വലിയ ആത്മവിശ്വാസത്തിലാണെന്നും കെ പി പ്രകാശ് ബാബു കൂട്ടിച്ചേർത്തു.