
കോഴിക്കോട് കൊവിഡ് കേസുകൾ വർധിച്ചതോടെ നിയന്ത്രണങ്ങൾ കർശനമാക്കുന്നു. ബോട്ട് ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചതോടെ ബേപ്പൂർ ഹാർബർ അടച്ചു. സമ്പർക്ക രോഗികളുടെ എണ്ണത്തിലെ വർധനവ് കണക്കിലെടുത്താണ് നിയന്ത്രണങ്ങൾ കർക്കശമാക്കാനുള്ള തീരുമാനം.തീരദേശ മേഖലയിൽ കർശന നിയന്ത്രണം തുടരാൻ ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ കോർപറേഷനിൽ ചേർന്ന യോഗംത്തിൽ സംസാരിക്കുകയും കോർപറേഷൻ പരിധിയിൽ കുടുതൽ കൊവിഡ് കെയർ സെൻ്ററുകൾ ആരംഭിക്കാനും യോഗം തീരുമാനിച്ചു.