
തിരുവനന്തപുരം: കോഴിക്കോട് മെഡിക്കൽ കോളജിൽ ഡോക്ടർക്കും തിരുവനന്തപുരത്തെ രണ്ട് പൊലീസുകാർക്കും കൊവിഡ് സ്ഥിരീകരിച്ചു. മെഡിക്കൽ കോളേജിലെ ജനറൽ മെഡിസിൻ വിഭാഗത്തിലെ ഹൗസ് സർജനാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇദ്ദേഹം മലപ്പുറം സ്വദേശിയാണ്. രോഗം സ്ഥിരീകരിച്ചതിന് ശേഷം ഇദ്ദേഹത്തെ കൊവിഡ് ട്രീറ്റ്മെൻറ് സെൻററിലേക്ക് മാറ്റി.തലസ്ഥാനത്തെ സ്പെഷ്യൽ ബ്രാഞ്ച് ആസ്ഥാനത്തെ ഡ്രൈവറായ പൊലീസുകാരനും വട്ടിയൂർക്കാവ് സ്റ്റേഷനിലെ പൊലീസുകാരനുമാണ് കൊവിഡ് രോഗം സ്ഥിരീകരിച്ചത്.