നവംബറില്‍ 12 ദിവസം ബാങ്ക് അവധി, കേരളത്തില്‍ എത്ര?; അറിഞ്ഞിരിക്കാം

ന്യൂഡല്‍ഹി : നവംബര്‍ മാസത്തില്‍ രാജ്യത്ത് മൊത്തം 12 ദിവസം ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല. പ്രാദേശിക, ദേശീയ അവധികള്‍ അടക്കമാണിത്. സംസ്ഥാനാടിസ്ഥാനത്തില്‍ ബാങ്കുകളുടെ അവധി ദിനങ്ങളില്‍ വ്യത്യാസമുണ്ടാകും. കേരളത്തില്‍ ഞായറാഴ്ചകള്‍, രണ്ടാമത്തെ ശനിയാഴ്ചയും നാലാമത്തെ ശനിയാഴ്ചയും അടക്കം ആറുദിവസം മാത്രമാണ് ബാങ്കിന് അവധിയുള്ളൂ.

അവധി സമയത്തും ഓണ്‍ലൈന്‍ ഇടപാടുകള്‍ നടത്താന്‍ സാധിക്കുമെന്നത് ഇടപാടുകാര്‍ക്ക് ആശ്വാസമാണ്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കുന്ന ഹോളിഡേ കലണ്ടര്‍ അനുസരിച്ചാണ് നവംബര്‍ മാസത്തില്‍ മൊത്തം 12 ബാങ്ക് അവധികള്‍ വരുന്നത്. അവധിയും അവധി ബാധകമാകുന്ന സംസ്ഥാനങ്ങളുടെയും പട്ടിക താഴെ:
നവംബര്‍ 1 ( വെള്ളിയാഴ്ച): ദീപാവലി, കര്‍ണാടക സംസ്ഥാന ദിനം എന്നിവ പ്രമാണിച്ച് ത്രിപുര, കര്‍ണാടക, ഉത്തരാഖണ്ഡ്, ജമ്മു കശ്മീര്‍, മഹാരാഷ്ട്ര, മേഘാലയ, സിക്കിം, മണിപ്പൂര്‍ എന്നി സംസ്ഥാനങ്ങളില്‍ അവധി

നവംബര്‍ 2 (ശനിയാഴ്ച): ദീപാവലി, ലക്ഷ്മി പൂജ, ഗോവര്‍ധന പൂജ എന്നിവ പ്രമാണിച്ച് ഗുജറാത്ത്, മഹാരാഷ്ട്ര, കര്‍ണാടക, രാജസ്ഥാന്‍, സിക്കിം, ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ് അടക്കമുള്ള വിവിധ സംസ്ഥാനങ്ങളില്‍ അവധി

നവംബര്‍ 3: ഞായറാഴ്ച

നവംബര്‍ 7(വ്യാഴാഴ്ച): ഛത്ത് പൂജ പ്രമാണിച്ച് ബംഗാള്‍, ബിഹാര്‍, ഝാര്‍ഖണ്ഡ് അടക്കം ചുരുക്കി ചില സംസ്ഥാനങ്ങളില്‍ അവധി

നവംബര്‍ 8 ( വെള്ളിയാഴ്ച): ഛത്ത് പൂജ പ്രമാണിച്ച് ബിഹാര്‍, ഝാര്‍ഖണ്ഡ്, മേഘാലയ അടക്കം ചുരുക്കം ചില സംസ്ഥാനങ്ങളില്‍ അവധി

നവംബര്‍ 9: രണ്ടാം ശനിയാഴ്ച

നവംബര്‍ 10: ഞായറാഴ്ച

നവംബര്‍ 15 ( വെള്ളിയാഴ്ച): ഗുരുനാനാക്ക് ജയന്തി , കാര്‍ത്തിക പൂര്‍ണിമ എന്നിവ പ്രമാണിച്ച് മിസോറാം, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഒഡിഷ, ചണ്ഡീഗഡ്, ഉത്തരാഖണ്ഡ്, ഹൈദരാബാദ്-തെലങ്കാന, അരുണാചല്‍ പ്രദേശ്, രാജസ്ഥാന്‍, ജമ്മു, ഉത്തര്‍പ്രദേശ്, നാഗാലാന്‍ഡ്, ബംഗാള്‍, ന്യൂഡല്‍ഹി, ഛത്തീസ്ഗഡ്, ഝാര്‍ഖണ്ഡ്, ഹിമാചല്‍ പ്രദേശ്, ശ്രീനഗര്‍ എന്നി ചുരുക്കം സ്ഥലങ്ങളില്‍ അവധി

നവംബര്‍ 17: ഞായറാഴ്ച

നവംബര്‍ 18 ( തിങ്കളാഴ്ച): കനകദാസ ജയന്തി പ്രമാണിച്ച് കര്‍ണാടകയില്‍ അവധി

നവംബര്‍ 23: നാലാം ശനിയാഴ്ച

നവംബര്‍ 24: ഞായറാഴ്ച

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!