വോട്ടർമാർ ശ്രദ്ധിക്കൂ ; തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ 13 തിരിച്ചറിയൽ രേഖകൾ ഉപയോഗിക്കാം

കോഴിക്കോട്: ഡിസംബർ 11-ന് നടക്കുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തുന്നതിനായി തിരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിച്ച 13 തിരിച്ചറിയൽ രേഖകൾ ഉപയോഗിക്കാം. തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകുന്ന ഫോട്ടോ ഐ.ഡി. (ഇലക്ടേഴ്സ് ഫോട്ടോ ഐഡന്റിറ്റി കാർഡ് – എപിക്) കാർഡാണ് പ്രധാന തിരിച്ചറിയൽ രേഖ. എന്നാൽ, ഇത് കൈവശമില്ലാത്തവർക്കും വോട്ട് ചെയ്യുന്നതിനായി മറ്റ് 12 അംഗീകൃത രേഖകൾ കൂടി ഉപയോഗിക്കാവുന്നതാണ്.

വോട്ട് ചെയ്യുന്നതിനായി അംഗീകരിച്ചിട്ടുള്ള രേഖകൾ

ആധാർ കാർഡ്

പാൻ കാർഡ്

ഡ്രൈവിങ് ലൈസൻസ്

പാസ്പോർട്ട്

ഭിന്നശേഷി തിരിച്ചറിയൽ കാർഡ് (യു.ഡി.ഐ.ഡി. കാർഡ്)

സർക്കാർ ഉദ്യോഗസ്ഥർക്കും പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർക്കും അവരുടെ തൊഴിൽസ്ഥാപനങ്ങളിൽ നിന്ന് ലഭിക്കുന്ന ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡുകൾ

ഫോട്ടോ പതിച്ച ബാങ്ക്/പോസ്റ്റ് ഓഫീസ് പാസ് ബുക്കുകൾ

തൊഴിൽ മന്ത്രാലയം നൽകുന്ന ഹെൽത്ത് ഇൻഷുറൻസ് സ്മാർട്ട് കാർഡ്

എൻ.പി.ആർ.- ആർ.ജി.ഐ. നൽകുന്ന സ്മാർട്ട് കാർഡ്

പെൻഷൻ രേഖ

എം.പി./എം.എൽ.എ./ എം.എൽ.സി.മാർക്കുള്ള ഔദ്യോഗിക തിരിച്ചറിയൽ കാർഡുകൾ

ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ തൊഴിൽ കാർഡ്

error: Content is protected !!