രണ്ട് മക്കളുടെ അമ്മയായ യുവതി തൂങ്ങിമരിച്ച നിലയിൽ

News Desk

രണ്ട് മക്കളുടെ അമ്മയായ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഒളവണ്ണ ചോറോട്ട് കുന്നിലെ അഞ്ജുല(28)യാണ് ആത്മഹത്യ ചെയ്തത്. വീട്ടിലെ മുറിയിലാണ് അഞ്ജുലയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ വൈകീട്ടാണ് സംഭവം. കാരണം വ്യക്തമല്ല. നാലും രണ്ടും വയസുള്ള രണ്ട് കുട്ടികളുടെ അമ്മയായിരുന്നു അഞ്ജുല. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

error: Content is protected !!