
Web Desk
മലമ്പുഴ കുര്‍മ്പാച്ചി മലയില്‍ അനധികൃതമായി പ്രവേശിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് വനം, റവന്യൂ മന്ത്രിമാര്‍. മലയില്‍ ഞായറാഴ്ച്ച രാത്രി കയറിയത് രാധാകൃഷ്ണനെ താഴെ എത്തിച്ചത് വനം വകുപ്പ് തന്നെയാണെന്ന് മന്ത്രി എകെ ശശീന്ദ്രന് പറഞ്ഞു.ബാബുവിനെതിരെ നടപടി എടുക്കാതിരുന്നതിനാല്‍ അത് മറയാക്കി കൂടുതല്‍ ആളുകള്‍ മല കയറുകയാണ്.അനധികൃത കടന്നു കയറ്റം തടയും. പരിശോധന സംവിധാനം ശക്തിപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.
സംരക്ഷിത വനമേഖലകളില്‍ ആളുകള്‍ പ്രവേശിക്കുന്നത് തടയാന്‍ പരിശോധന കര്‍ശനമാക്കും. സിവില്‍ ഡിഫെന്‍സ് വളണ്ടിയര്‍മാരെ കൂടി ഇതില്‍ പങ്കാളികളാക്കും.ഒരാഴ്ചക്കകം അവിടെ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് കളക്ടര്‍ റിപ്പോര്‍ട്ട് നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. ചെറാട് മലയില്‍ വീണ്ടും ആളുകള്‍ കയറിയ സാഹചര്യത്തില്‍ കര്‍ശന നടപടിയെടുക്കാന്‍ തീരുമാനിച്ചതായി റവന്യുമന്ത്രി കെ രാജന്. ബാബുവിന് ലഭിച്ച ഇളവ് ആര്‍ക്കും ലഭിക്കില്ലെന്നും അങ്ങനെ ആരും പ്രതീക്ഷിക്കേണ്ടെന്നും മന്ത്രി പറഞ്ഞു. ഞായറാഴ്ച രാത്രി ചെറാട് മലയില്‍ വീണ്ടും ആളുകള്‍ കയറി സാഹചര്യത്തില്‍ വനം വകുപ്പ് മന്ത്രി, ഡി.എഫ്.ഒ, പൊലീസ് സൂപ്രണ്ട്, ദുരന്തനിവാരണ അതോറിറ്റി ഉദ്യോഗസ്ഥര്‍ എന്നിവരുമായി അടിയന്തര യോഗം ചേര്‍ന്നിരുന്നിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് സമഗ്രമായ പരിശോധന നടത്താന്‍ തീരുമാനിച്ചത്.