സർക്കാർ സ്കൂളുകളിൽ തയ്യാറാക്കുന്ന കേരളത്തിലെ ആദ്യ AI സ്മാർട്ട് റൂം തോട്ടുമുക്കം GUP സ്കൂളിന് സ്വന്തം

ഒരു സർക്കാർ സ്കൂളിൽ PTA ഫണ്ടിൽ തയ്യാറാക്ക്കുന്ന കേരളത്തിലെ ആദ്യത്തെ AI SMART ROOM
തോട്ടുമുക്കം ഗവണ്മെന്റ് യു പി സ്കൂളിൽ സജ്ജമായി.”TECH TALENT HUB”എന്നാണ് ഈ സ്മാർട്ട് റൂമിനു പേരിട്ടുള്ളത് .

മനുഷ്യന്റെ ബുദ്ധി ശക്തി ആവശ്യമുള്ള ജോലികൾ ചെയ്യാൻ കമ്പ്യൂട്ടർ സിസ്റ്റങ്ങൾ വികസിപ്പിക്കുക എന്നതാണ് എ ഐ എന്നതിന്റെ അടിസ്ഥാന നിർവചനം .

ഈ കാലഘട്ടത്തിൽ എ ഐ എന്നത് ആരോഗ്യം ,സാമ്പത്തികം ,ഗതാഗതം ,വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ ഒഴിച്ചുകൂടാൻ പറ്റാത്ത പ്രാധാന്യമാണുള്ളത് .

അതുകൊണ്ട് കൊണ്ട് തന്നെ തങ്ങളുടെ സ്കൂളിലെ കുട്ടികളും എ ഐ കുറിച്ച് അറിഞ്ഞിരിക്കണം എന്നും കുറച്ചെങ്കിലും എ ഐ യെ കുറിച്ച് പരിചയപ്പെട്ടിരിക്കണം എന്നുമുള്ള ആലോചനയിൽ ആണ് സ്കൂളിലെ പി ടി എ യുടെ നേതൃത്വത്തിൽ ഇത്തരത്തിൽ ഒരു ആശയം ഉടലെടുത്തത് എന്നും ഇതിനായുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായും സ്കൂൾ പി ടി എ പ്രസിഡന്റ് അബ്ദുൽ ജബ്ബാർ പറഞ്ഞു

എ ഐ പഠന ലക്ഷ്യങ്ങളും പ്രവർത്തനങ്ങളും ഉൾകൊള്ളുന്ന പാഠ്യ പദ്ധതി ,ആവശ്യമായ ഇന്റർനെറ്റ് സൗകര്യം ,ലാപ് ടോപ്പുകൾ ,എഐ സോഫ്ട്‍വെയറുകൾ ,തുടങ്ങിയ എല്ലാ ഒരുക്കങ്ങളും സ്കൂളിൽ സജ്ജമായി കഴിഞ്ഞതായി പ്രധാനാധ്യാപിക പറഞ്ഞു

ഐ ടി വിദഗദ്ധനായ മുക്കം ഉപജില്ല ഐ ടി ക്ലബ് കൺവീനർ ഹാഷിദ് കെ സി യുടെ നേതൃത്വത്തിൽ ആണ്
കുട്ടികൾക്കായി TECH TALENT HUB തയ്യാറാക്കുന്നത് .

എ ഐ ക്ലാസ് വന്നതോടെ കുട്ടികൾക്ക് ക്ലാസിൽ വരാൻ താല്പര്യം കൂടിയെന്നും എ ഐ യെകുറിച്ചു കൂടുതൽ അറിയാൻ സാധിക്കുന്നുണ്ടെന്നും വിദ്യാർത്ഥികളും പറയുന്നു

സ്കൂളിലെ ഭൗതിക സാഹചര്യത്തിനു പുറമെ ഏതാണ്ട് ഒന്നര ലക്ഷത്തോളം രൂപ മുടക്കിയാണ് എ ഐ സ്മാർട്ട് റൂം നിർമിച്ചിരിക്കുന്നത്

TECH TALENT HUB ന്റെ ഔപചാരിക ഉത്ഘാടനം ഡിസംബർ 6 നു രാവിലെ 9.30ന്
തിരുവമ്പാടി നിയോജക മണ്ഡലം എം എൽ എ ലിന്റോ ജോസഫ് നിർവഹിക്കുംകൊടിയത്തൂർ പഞ്ചായത് പ്രസിഡന്റ് ദിവ്യ ഷിബു അധ്യക്ഷയാകും .

error: Content is protected !!