
Web Desk
കാട്ടുപന്നിശല്യം പരിഹരിക്കാൻ ഗൗരവമായി ഇടപെടുമെന്ന് കൃഷിമന്ത്രി പി പ്രസാദ്. കർഷകർക്ക് ഇൻഷുറൻസ് പരിരക്ഷ വർധിപ്പിക്കുന്നതടക്കം സർക്കാരിന്റെ പരിഗണനയിൽ ഉണ്ട്. മൃഗങ്ങൾ കാട്ടിൽനിന്നും ഇറങ്ങേണ്ടി വരുന്ന സാഹചര്യവും പരിശോധിക്കുമെന്ന് മന്ത്രി പി പ്രസാദ് പറഞ്ഞു.
കാട്ടുപന്നിക്ക് ക്ഷുദ്രജീവി പദവി നല്‍കുന്നതുമായി ബന്ധപ്പെട്ട് വനം മന്ത്രി എ കെ ശശീന്ദ്രന് നിയമസഭയെ തെറ്റിദ്ധരിപ്പിച്ചെന്ന് നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു. ഇതിനിടെ കര്‍ഷക സംഘടനയിലൂടെ കോടതിയെ സമീപിച്ചതില്‍ 13 പേര്‍ക്ക് കാട്ടുപന്നിയെ കൊല്ലാനുള്ള അനുമതി കോടതി നല്‍കിയിട്ടുണ്ട്.