
Web Desk
തിങ്കളാഴ്ച രാവിലെ നടന്ന തെരഞ്ഞെടുപ്പിൽ ആദർശ് ജോസഫ് കൂടരഞ്ഞി ഗ്രാമപഞ്ചായത്തിൻ്റെ പുതിയ പ്രസിഡൻ്റായി തെരഞ്ഞെടുക്കപ്പെട്ടു . കൂടരഞ്ഞി പഞ്ചായത്തോഫീസിൽ നടന്ന തെരഞ്ഞെടുപ്പിൽ പഞ്ചായത് വൈസ് പ്രസിഡന്റ് മേരി തങ്കച്ചൻ ആദർശ് ജോസഫിന്റെ പേര് നിർദേശിക്കുകയും മുൻ പഞ്ചായത് പ്രസിഡന്റ് ജോസ് തോമസ് മാവറ പിന്താങ്ങുകയും ചെയ്തു.
മുൻ പഞ്ചായത്ത് പ്രസിഡന്റ് ലിന്റോ ജോസഫ് എംഎൽഎ ആയി തെരെഞ്ഞെടുത്ത അവസരത്തിൽ മുന്നണി ധാരണപ്രകാരം എൽജെഡിയിലെ ജോസ് തോമസ് മാവറ ആയിരുന്നു പ്രസിഡന്റ്. എൽജെഡിയിലെ ജോസ് തോമസ് മാവറ രാജിവെച്ച ഒഴിവിലാണ് ആദർശ് ജോസഫിനെ പ്രസിഡൻ്റായി തെരഞ്ഞെടുത്ത്. എൽ ഡി എഫ് നേതൃത്വത്തിൽ കുടരഞ്ഞിയിൽ അനുമോദന യോഗവും ആഹ്ലാദ പ്രകടനവും നടന്നു. ജോർജ് എം തോമസ്,ടി വിശ്വനാഥൻ, വി കെ വിനോദ്,ദിപു പ്രേം നാഥ്, ജോണി എടശ്ശേരി ,ജലീൽ കൂടരഞ്ഞി തുടങ്ങിയവർ നേതൃത്വം നൽകി