കെഎസ്ആർടിസി ബസിൽ സഹയാത്രികയോട് ലൈംഗിക അതിക്രമം; ഹാസ്യതാരം ബിനു ബി കമൽ അറസ്റ്റിൽ;പ്രതിയുടെ ശല്യം സഹിക്കവയ്യാത്ത യുവതി ബഹളം വച്ചതിനെ തുടർന്ന് ബസ് നിർത്തുകയായിരുന്നു

NEWSDESK

വട്ടപ്പാറ: കെഎസ്ആർടിസി ബസിൽ വച്ച് സഹയാത്രികയോട് ലൈംഗിക അതിക്രമം കാണിക്കുകയും അപമര്യാദയായി പെരുമാറുകയും ചെയ്‌തെന്ന പരാതിയിൽ നടൻ ബിനു ബി കമൽ അറസ്റ്റിൽ. ബുധനാഴ്ച വൈകീട്ട് തിരുവനന്തപുരത്ത് നിന്ന് നിലമേലിലേക്കുള്ള യാത്രയ്ക്കിടെയാണ് സംഭവം. ബസ് വട്ടപ്പാറ ഭാഗത്ത് എത്തിയപ്പോൾ തൊട്ടടുത്ത സീറ്റിൽ ഇരിക്കുകയായിരുന്ന പ്രതി അപമര്യാദയായി പെരുമാറുകയായിരുന്നു.

പ്രതിയുടെ ശല്യം സഹിക്കവയ്യാത്ത യുവതി ബഹളം വച്ചതിനെ തുടർന്ന് ബസ് നിർത്തി. പിന്നാലെ പ്രതി ബസിൽ നിന്നും ഇറങ്ങിയോടി. ശേഷം സ്ഥലത്തെത്തിയ പൊലീസും നാട്ടുകാരും ചേർന്ന് പ്രതിയെ പിടികൂടുകയായിരുന്നു. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.

error: Content is protected !!
%d