എടവണ്ണ കൊയിലാണ്ടി സംസ്ഥാന പാതയിൽ വാഹനാപകടം ;പന്നിക്കോട് സ്വദേശി മരിച്ചു

മുക്കം: എടവണ്ണ കൊയിലാണ്ടി സംസ്ഥാന പാതയിൽ വാഹനാപകടം ,പന്നിക്കോട് സ്വദേശി മരിച്ചു.
മുക്കത്തിനടുത്ത് വലിയപറമ്പിൽ വെച്ചു ഇന്ന് പുലർച്ചെ ആണ് അപകടം .

മുക്കം ഭാഗത്തു നിന്നും അരീക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന സ്കൂട്ടർ ആണ് അപകടത്തിൽ പെട്ടത്. നിർത്തിയിട്ട ലോറിയിൽ ഇടിച്ചു റോഡിലേക്ക് വീണതാണ് എന്നാണ് പ്രാഥമിക വിവരം .

പന്നിക്കോട് സ്വദേശി പാറമ്മൽ അശ്വിൻ ആണ് മരിച്ചത് .കൂടെയുണ്ടായിരുന്ന ആളെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവശിപ്പിച്ചു

സംഭവം നടന്ന ഉടനെ പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചവെങ്കിലും ആശുപത്രിയിൽ വെച്ച് അശ്വിൻ മരിക്കുകയായിരുന്നു.

error: Content is protected !!