ജിതേഷിന് പ്രവർത്തന മികവിൻ്റെ അംഗീകാരം ;മുഖ്യമന്ത്രിയുടെ ഫോറസ്റ്റ് മെഡലിന് അർഹരായവരിൽ കോഴിക്കോട് ജില്ലയിൽ നിന്നുള്ള ഏക വനം ഉദ്യോഗസ്ഥനും,

കോഴിക്കോട്: 2025 ലെ മുഖ്യമന്ത്രിയുടെ ഫോറസ്റ്റ് മെഡലിന് അർഹരായവരിൽ കോഴിക്കോട് ജില്ലയിൽ നിന്നുള്ള ഏക വനം ഉദ്യോഗസ്ഥനും, വനം- വിജിലൻസി ലെ സീനിയർ ഗ്രേഡ് ഫോറസ്റ്റ് ഡ്രൈവറും ആയജിതേഷ്. പി. മികച്ച വന സംരക്ഷണ പ്രവർത്തനങ്ങൾ കാഴ്ച്ചവെച്ചതിനാണ് ജിതേഷിന് ഈ അംഗീകാരം തേടിയെത്തിയത്. വനം വകുപ്പിൽ പ്രമാധമായ ഒട്ടനവധി കേസുകൾ കൈകാര്യം ചെയ്യുന്നതിലും, രഹസ്യാന്വേഷണത്തിലുംസുപ്രധാന വിവരശേഖരണത്തിലും കഴിവ് തെളിയിച്ച വ്യക്തിയാണ്. നിരവധി ചന്ദന കേസുകളിലേയും, വന്യമൃഗവേട്ട കേസുകളിലേയും പ്രതികളെ പിടിക ന്നതിലും തൻ്റെതായ കഴിവ് ഒരു ഡ്രൈവർ എന്നതിലുപരി ഒരു വനംഉദ്ദ്യോഗസ്ഥൻ എന്ന നിലയിൽ തൻ്റെ കടമ നിർവ്വഹിക്കുന്നതിൽ കഴിവ് തെളിയിച്ചിട്ടുണ്ട്.

വയനാട് ജില്ലയിലെ തോൽപ്പെട്ടി വന്യജീവി സങ്കേതത്തിൽ ഫോറസ്റ്റ് ഡ്രൈവറായി ജോലിയിൽ പ്രവേശിച്ച ജിതേഷ് കോഴിക്കോട് ജില്ലയിലെ ചാത്തമംഗലം പഞ്ചായത്തിലെ ചൂലൂർ പ്രദേശത്ത് താമസിക്കുന്ന പുന്നാട്ടുപ്പുറത്ത് ഗംഗാധരൻ- ശ്യാമള ദമ്പതികളുടെ മൂത്ത മകനാണ്. സേവനത്തിലുടനീളം നിരവധി പുരസ്കാരങ്ങളും മികച്ച സേവനത്തിനുള്ള വനം വകുപ്പിലെ ഗുഡ് സർവ്വീർ എൻട്രിയും, പ്രശംസാ പത്രങ്ങളും നേടിയ വ്യക്തിയാണ് ഭാര്യ- ശ്രുതി, ദേവി ദക്ഷ, ധൻവികാ ദക്ഷ എന്നിവർ മക്കളുമാണ്.

error: Content is protected !!