തദ്ദേശ വാർഡ് വിഭജന ബിൽ അഞ്ച് മിനുട്ടിൽ പാസാക്കി നിയമസഭ; സബ്ജക്ട് കമ്മിറ്റിക്ക് വിട്ടില്ല

പ്രതിപക്ഷ ബഹളത്തിനിടെ തദ്ദേശ വാർഡ് വിഭജന ബിൽ നിയമസഭ പാസാക്കി. അഞ്ച് മിനുട്ടിലാണ് ബിൽ പാസാക്കിയത്. സബ്ജക്ട് കമ്മിറ്റിക്ക് പോലും വിടാതെയാണ് ബിൽ പാസാക്കിയത്. സബ്ജക്ട് കമ്മിറ്റിക്ക് വിടുമെന്നായിരുന്നു അജണ്ട. അസാധാരണ ഘട്ടങ്ങളിലാണ് സബ്ജക്ട് കമ്മിറ്റിക്ക് വിടാതെ ബിൽ പാസാക്കുന്നത്.

പ്രതിപക്ഷം സഹകരിക്കാത്തത് കൊണ്ടെന്നാണെന്ന് ബിൽ നേരിട്ട് പാസാസക്കിയതെന്ന് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. നേരത്തെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി ഇല്ലാത്തതുകൊണ്ട് ഓർഡിനൻസിൽ ​ഗവർണർ ഒപ്പുവെച്ചിരുന്നില്ല. 941 ഗ്രാമപഞ്ചായത്തുകളിലായി 15,962 വാർഡുകളാണ് നിലവിലുള്ളത്. വാർഡ് വിഭജനം പൂർത്തിയാക്കിയ ശേഷമായിരിക്കും അടുത്ത തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുക. വാർഡ് വിഭജനത്തിനായി 2019 ഓർഡിനൻസ് ഇറക്കിയെങ്കിലും ​ഗവർണർ ഒപ്പിട്ടിരുന്നില്ല. പിന്നീട് നിയമസഭ ബിൽ പാസാക്കി. അതിന് പിന്നാലെ കോവിഡ് വന്നതോടെ വാർഡ് വിഭജനം ഒഴിവാക്കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!