
Report: Web Desk
പുതിയ സ്വകാര്യതാ നയ പരിഷ്കാരവുമായി വാട്സ്ആപ്പ്. യൂസർമാരെ പിടിച്ചുനിർത്താനായി പുതിയ സുരക്ഷാ ഫീച്ചറുകളുമായാണ് വാട്സാപ്പ് എത്തിയിരിക്കുന്നത് . സമീപ കാലത്തായിരുന്നു ഒരു അപ്ഡേറ്റിലൂടെ വാട്സ്ആപ്പിൽ സ്വയം നശിച്ചുപോകുന്ന സന്ദേശങ്ങൾ ഉൾപ്പെടുത്തിയത്. അതിലൂടെ ഗ്രൂപ്പുകളിലും സ്വകാര്യ ചാറ്റുകളിലും സന്ദേശങ്ങൾക്ക് സെൽഫ്-ഡിസ്ട്രക്ടിങ് സംവിധാനം ഉപയോഗിക്കാൻ യൂസർമാർക്ക് സാധിക്കുമായിരുന്നു.
വാട്സ്ആപ്പ് വൈകാതെ തന്നെ ഫോട്ടോകൾക്കും അതേ ഫീച്ചർ നൽകാൻ പോവുകയാണ്. WABetaInfo പുറത്തുവിട്ട റിപ്പോർട്ടിൽ ‘സെൽഫ്-ഡിസ്ട്രക്ടിങ് ഫോട്ടോസ്’ ഫീച്ചർ നിലവിൽ കമ്പനി പരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. അതിന്‍റെ സ്ക്രീൻഷോട്ടും അവർ പങ്കുവെച്ചിട്ടുണ്ട്.
സ്വയം മാഞ്ഞുപോകുന്ന സന്ദേശങ്ങൾ പോലെ തന്നെയായിരിക്കും അതും പ്രവർത്തിക്കുക. യൂസർമാർക്ക് ഒരു ടൈമർ വെച്ചുകൊണ്ട് ഫോട്ടോകൾ അയക്കാൻ കഴിയും. ആ സമയം കഴിയുന്നതോടെ അവ താനെ ചാറ്റ് വിൻഡോയിൽ നിന്ന് അപ്രത്യക്ഷമാകും. മാത്രമല്ല, അങ്ങനെ അയക്കുന്ന ചിത്രങ്ങൾ കോപി ചെയ്യാനോ, സേവ് ചെയ്യാനോ സാധിക്കില്ല. എന്നാൽ, മാഞ്ഞുപോകുന്നതിന് മുമ്പ് അതിന്‍റെ സ്ക്രീൻഷോട്ട് എടുത്തുവെക്കാവുന്നതാണ്.
ആർക്കെങ്കിലും ചിത്രങ്ങൾ അയക്കുന്നതിന് മുമ്പ് സെൽഫ്-ഡിസ്ട്രക്ട് ഫീച്ചർ എനബ്ൾ ചെയ്യുകയാണെങ്കിൽ “This media will disappear, once you leave this chat.” എന്ന ഒരു സന്ദേശം വാട്സ്ആപ്പ് കാണിച്ചുതരും. പുതിയ ഫീച്ചറുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ കമ്പനി പുറത്തുവിേട്ടക്കും. ഈയടുത്ത് തന്നെ ആൻഡ്രോയ്ഡ്-ഐ.ഒ.എസ് പ്ലാറ്റ്ഫോമുകളിൽ പുതിയ ഫീച്ചറെത്തുമെന്നും WABetaInfo അറിയിച്ചിട്ടുണ്ട്.