
Report: Web Desk
കേരളത്തിൽ കോവിഡ് കാലത്ത് എല്ലാം ഓൺലൈൻ ആയതോടെ ലൈംഗികതയും ഓൺലൈൻ പ്ലാറ്റഫോംമുകളിൽ ഇടം പിടിച്ചിരിക്കുന്നു. സെക്സ് ചാറ്റിങ്ങിലൂടെ ബ്ലാക്ക് മെയിൽ ചെയ്ത് ആളുകളെ കെണിയിൽ പെടുത്തുന്ന സംഘങ്ങൾ സാമൂഹ്യ മാധ്യമത്തിൽ വിലസുകയാണ്. അപമാനം ഭയന്ന് ആളുകൾ ഇതിനെതിരെ പരാതിപെടില്ല എന്നതാണ് ഇത്തരം സംഘത്തെ സഹായിക്കുന്നത്. ഫേസ്ബുക്കളിൽ അസ്ളീല ഗ്രൂപ്പുകളും അഞാത പ്രൊഫൈൽകളുമാണ് ഇതിന് വഴിയൊരുക്കുന്നത്.അസ്‌ളീല ഗ്രുപ്പുകളിൽ പ്രചരിക്കുന്ന നമ്പറിലേക്ക് ആദ്യം പണം പിന്നീട് വീഡിയോ കോൾ. ഇതിൽ ഭീഷണിനേരിടുകയും ചെയ്യുന്ന ഒരുപാട് പേരുണ്ട്. പണം നൽകിയശേഷം ഫോൺ നമ്പർ ചോദിക്കുകയും അപ്പോൾ കൂടുതൽ പണം ആവിശ്യപ്പെടുകയും, നൽകിയില്ലെങ്കിൽ അതുവരെയുള്ള സ്ക്രീന്ഷോട്കൾ ഉപയോഗിച് കെണിയിൽ പെടത്തുകയും ചെയ്യും.