കൊവിഡ് 19 മഹാമാരിയെത്തുടര്‍ന്ന് മാറ്റിയ ടോക്കിയോ ഒളിംപിക്സ് അടുത്തവര്‍ഷവും നടത്താനാവില്ലെന്ന് ജപ്പാന്‍ ജനത. ജപ്പാന്‍ ന്യൂസ് നെറ്റ്‌വര്‍ക്ക് നടത്തിയ സര്‍വെയിലാണ് 77 ശതമാനം പേരും ഒളിംപിക്സ് അടുത്തവര്‍ഷവും നടത്താനാവില്ലെന്ന് അഭിപ്രായപ്പെട്ടത്. കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിലാണ് ഈ മാസം ആരംഭിക്കേണ്ടിയിരുന്ന ഒളിംപിക്സ് അടുത്തവര്‍ഷത്തേക്ക് മാറ്റിവെച്ചത്. ജപ്പാന്‍ ന്യൂസ് നെറ്റ്‌വര്‍ക്ക് നടത്തിയ സര്‍വെയില്‍ പങ്കെടുത്ത ഭൂരിഭാഗം പേരും ഒളിംപിക്സ് അടുത്ത വര്‍ഷം സാധ്യമാവില്ലെന്നാണ് അഭിപ്രായപ്പെട്ടത്. 17 ശതമാനം പേര്‍ മാത്രമെ അടുത്ത വര്‍ഷം ഒളിംപിക്സ് നടക്കുമെന്ന് കരുതുന്നുള്ളു. എന്താണിതിനു കാരണമെന്ന് അവർ പറയുന്നില്ല.
കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്ക് ഒടുവില്‍ ഈ വര്‍ഷം മാര്‍ച്ചിലേക്ക് ഒളിംപിക്സ് മാറ്റിവെക്കാന്‍ സംഘാടക സമിതിയും അന്താരാഷ്ട്ര ഒളിംപിക് അസോസിയേഷനും തീരുമാനിക്കുകയായിരുന്നു. അടുത്തവര്‍ഷം ലളിതമായ രീതിയിൽ നടത്താണ് ഇപ്പോഴത്തെ തീരുമാനം.