സി ബി.എസ്. സി.ഇ പത്താം ക്ലാസ് അഖിലേന്ത്യാ തലത്തിൽ രണ്ടാം റാങ്കുമായി വാദി റഹ്മ വിദ്യാർത്ഥി

കൊടിയത്തൂർ :അഖിലേന്ത്യ തലത്തിൽ സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയിൽ രണ്ടാം റാങ്ക് നേടിയിരിക്കുകയാണ് വാദി റഹ്മ വിദ്യാർത്ഥി മസിയ്യ ഹംദ. സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയിൽ 500ൽ 499 മാർക്ക് നേടിയാണ് ഓൾ ഇന്ത്യ രണ്ടാം റാങ്ക് സ്വന്തമാക്കിയത്.

ഈ റാങ്കുകാരിയുടെ വിജയം സ്കൂളിന്റെ അക്കാദമിക് മികവിന്റെ തെളിവാണെന്നും, സ്ഥിരമായ പഠനശീലം, അധ്യാപകരുടെ മാർഗനിർദ്ദേശവും ഓരോ വിദ്യാർത്ഥികൾക്കും ഒരു ഗോൾ ഉണ്ടാവണമെന്ന സ്ക്കൂളിൻ്റെ വ്യക്തമായ ദർശനം, രക്ഷിതാക്കളുടെ പിന്തുണ എന്നിവയാണ് നേട്ടത്തിന് പിന്നിലെന്നും സ്കൂൾ മാനേജ്മെന്റ് അഭിപ്രായപ്പെട്ടു. വിജയം നേടിയ മസിയ്യ ഹംദയെ സ്കൂൾ മാനേജ്മെന്റ് അഭിനന്ദിച്ചു. എടതൊടിയിൽ നബീൽ ഹമദ് സൈദലവി, ഷെംന അറക്കൽ ഉനാസ് ദമ്പതികളുടെ മകളാണ് മസിയ്യ.

കൊടിയത്തൂർ, കേരളത്തിലെ നാബറ്റ് അംഗീകാരം നേടിയ നാലാമത്തെ വിദ്യാലയമായ വാദി റഹ്മ ഇംഗ്ലീഷ് സ്കൂൾ വിദ്യാർത്ഥിനിയായ മസിയ്യയുടെ വിജയം സ്കൂളിനും പ്രദേശത്തിനും അഭിമാന നിമിഷമായി മാറിയിരിക്കുകയാണ് മസിയ ഹംദാ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!