ഉന്നത വിജയികളെ ആദരിച്ചു

SSLC പരീക്ഷയിൽ  ഉന്നത വിജയം കരസ്ഥമാക്കിയ തോട്ടുമുക്കം S T തോമസ് HSS നെയും വിദ്യാർത്ഥികളെയും  കോൺഗ്രസ് കമ്മറ്റി ആദരിച്ചു. തുടർച്ചയായി രണ്ടാം തവണയാണ്  ഇവിടെ 100 % വിജയം കരസ്ഥമാക്കുന്നത് .  കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കരീം പഴങ്കൽ  പരിപാടി ഉദഘാടനം ചെയ്തു ‌. മുസ്തഫ പരിത്തിക്കുന്നേൽ ചടങ്ങിൽ  അധ്യക്ഷനായി.സ്കൂളിന് വേണ്ടി ഹെഡ്മാസ്റ്റർ തോമസ് മുണ്ടൻ പ്ലാക്കലിനെ ചടങ്ങിൽ പൊന്നാട അണിയിച് ആദരിച്ചു . സ്കൂൾ മാനേജർ ഫാ ജോൺസൻ കൊച്ചില്ലാത്ത്, പ്ലാക്കൽ, അബു  ഹാജി , ഷാലു കൊല്ലോലത്, ഷിജിമോൻ, വൈ. പി അഷറഫ് , എന്നിവർ സംസാരിച്ചു.

error: Content is protected !!