
ഇത്തവണയും ഐഎസ്എല്‍ കേരളത്തിലും ഗോവയിലുമായി നടത്താൻ തീരുമാനമായി. ആദ്യം അടച്ചിട്ട സ്റ്റേഡിയത്തിൽ നവംബർ മുതൽ മാർച്ച് വരെയാവും മത്സരം നടത്തുക. ഐഎസ്എല്‍ അധികൃതരും ടീമുകളുടെ പ്രതിനിധികളും ദില്ലിയിൽ നടത്തിയ ചർച്ചയിലാണ് ഇങ്ങനെ തീരുമാനമെടുത്തത്. കേരളത്തിലെ പല നഗരങ്ങളിലായി മത്സരം നടത്തുന്നതും പരിഗണനയിലുണ്ട്.