വ്യക്തിപരമായ പ്രശ്‌നമായോ ഫെമിനിസ്റ്റ് വിഷയമായോ കാണേണ്ടതില്ലെന്ന് അനുഷ്കയോട് ആസാദ്

സുനിൽ ഗാവസ്‌കർ വിഷയത്തിൽ അനുഷ്ക ശര്‍മ അനാവശ്യ പ്രാധാന്യം നല്‍കുകയാണെന്നും ഇന്ത്യന്‍ ക്രിക്കറ്റിലെ ഇതിഹാസമായ ഗാവസ്‌കറെ ട്രോളുന്നത് നല്ല അര്‍ഥത്തിലല്ലെന്നും മുന്‍ ലോക്‌സഭാ എം.പി കൂടിയായ കീര്‍ത്തി ആസാദ് അഭിപ്രായപ്പെട്ടു.

മുൻ ഇന്ത്യൻ ക്യാപ്റ്റൻ സുനിൽ ഗാവസ്കറുടെ വിവാദ പരാമർശത്തിന് പിന്തുണയുമായി മുൻ ഇന്ത്യൻ താരം കീർത്തി ആസാദ്. അനുഷ്ക ശർമ അനാവശ്യ പ്രാധാന്യം നൽകുകയാണെന്നും ഇന്ത്യൻ ക്രിക്കറ്റിലെ ഇതിഹാസമായ ഗാവസ്കറെ ട്രോളുന്നത് നല്ല അർഥത്തിലല്ലെന്നും മുൻ ലോക്സഭാ എം.പി കൂടിയായ കീർത്തി ആസാദ് അഭിപ്രായപ്പെട്ടു. ട്വിറ്ററിലൂടെയായിരുന്നു കീർത്തി ആസാദിന്റെ പ്രതികരണം.

‘സുനിൽ ഗാവസ്കറെ ട്രോളുന്നത് നല്ല അർഥത്തിലല്ല. ഈ വിഷയം നിങ്ങൾ മറ്റൊരു തലത്തിലേക്ക് എത്തിക്കാൻ ശ്രമിക്കുകയാണ്. കോലിയെ എല്ലാവര്ക്കും ഇഷ്ടമാണ് . ശാന്തത കൈവിടാതെ ആസ്വദിക്കൂ. സണ്ണി ഭായ് ആരെയും മോശമായ അവതരിപ്പിക്കുന്ന വ്യക്തിയല്ല . ഇതൊരു ഫെമിനിസ്റ്റ് വിഷയമായോ വ്യക്തിപരമായ പ്രശ്നമായോ എടുക്കേണ്ട. സണ്ണി ഭായിക്കൊപ്പം കളിക്കാൻ കഴിഞ്ഞതു തന്നെ വലിയ അംഗീകാരമായി കാണുന്ന വ്യക്തിയാണ് ഞാൻ.’ ആസാദ് ട്വീറ്റിൽ പറയുന്നു.
റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരുംകിങ്സ് ഇലവൻ പഞ്ചാബും തമ്മിലുള്ള ഐ.പി.എൽ മത്സരത്തിന്റെ കമന്ററിക്കിടെ ബാംഗ്ലൂർ നായകൻ വിരാട് കോലിയുമായി ബന്ധപ്പെട്ട് ഗാവസ്കർ നടത്തിയ പരാമർശമാണ് വിവാദമായത്.

ഇതിന് പിന്നാലെ വിരുഷ്ക ആരാധകർ ഗാവസ്കറിനെതിരേ രംഗത്തെത്തി. കമന്ററി പാനലിൽ നിന്ന് ഒഴിവാക്കണമെന്നും , സ്ത്രീ വിരുദ്ധമായാണ് സംസാരിച്ചതെന്നും ആരാധകർ ഗവാസ്കറിനെതിരെ പറഞ്ഞു . കോലിയുടെ മോശം പ്രകടനത്തിലേക്ക് ഭാര്യയെ വലിച്ചിഴക്കുന്നത് എന്തിനാണെന്ന് ചോദിച്ച് ഗാവസ്കറിനെതിരേ അനുഷ്കയും രംഗത്തെത്തി. അനുഷ്കയുടെ പ്രതികരണം ഇൻസ്റാഗ്രാമിലൂടെയായിരുന്നു .


ഗാവ്സകർ തന്റെ ഭാഗം വിശദീകരിക്കാൻ ഇതോടെ നിര്ബന്ധിതനാവുകയിരുന്നു. കളിക്കാരുടെ പ്രകടനത്തെ ലോക്കഡോൺ കാലം സാരമായി ബാധിച്ചിട്ടുണ്ടെന്ന വിലയിരുത്തലിനിടെ നടത്തിയ പരാമർശം ചിലർ തെറ്റിദ്ധരിച്ചതാണെന്നും പലരും പലതരത്തിൽ വ്യാഖ്യാനിച്ചതിന് താൻ ഉത്തരവാദിയല്ലെന്നും ഗാവസ്കർ വ്യക്തമാക്കി.അനുഷ്കയുടേയും കോലിയുടേയും ക്രിക്കറ്റ് വീഡിയോ ലോക്കഡോൺ കാലത് വൈറലായിരുന്നു. അനുഷ്‌കയെ താൻ കുറ്റപ്പെടുത്തിയിട്ടില്ലെന്നും സ്ത്രീവിരുദ്ധമായി സംസാരിച്ചിട്ടില്ലെന്നു ഗാവസ്കർ ഇന്ത്യാ ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിൽ വിശദീകരിച്ചു.

error: Content is protected !!