യുഡിഎഫ് പഞ്ചായത്ത്, ബ്ലോക്ക് ജനപ്രതിനിധികൾക്ക് സ്വീകരണവും പൊതുസമ്മേളനവും സംഘടിപ്പിച്ചു

Report: Rejith Mavoor

മാവൂർ :ചെറൂപ്പശാഖാ മുസ്ലീം ലീഗ് കമ്മറ്റിയുടെ നേതൃത്ത്വത്തിൽ യുഡിഎഫ് പഞ്ചായത്ത് ബ്ലോക്ക് ജനപ്രതിനിധികൾക്ക് സ്വീകരണവും പൊതുസമ്മേളനവും സംഘടിപ്പിച്ചു.ചെറുപ്പ അങ്ങാടിയിൽ നടന്ന പരിപാടി മുനിസിപ്പൽ ചെയർമാൻ മുജീബ് കാടേരി ഉദ്ഘാടനം ചെയ്തു.മുസ്ലീം ലീഗ് ചെറൂപ്പശാഖാ പ്രസിഡണ്ട് എ.കെ.മുഹമ്മദലി അധ്യക്ഷത വഹിച്ചു.മങ്ങാട്ട് അബ്ദുറസാഖ്,വി.കെ.റസാഖ്, ബാബു നല്ലോളി, പുലപ്പാടി ഉമ്മർ മാസ്റ്റർ,എ.കെ.ഉമ്മർ ഹാജി, എം.ടി.റഷീദ് തുടങ്ങിയവർ സംസാരിച്ചു.ചടങ്ങിൽ പഞ്ചായത്ത് ബ്ലോക്ക് പ്രതിനിധികൾക്ക് ഉപഹാരങ്ങൾ നൽകി ആദരിച്ചു.

error: Content is protected !!