Report: Rejith Mavoor
ഒളവണ്ണ ഗ്രാമപഞ്ചായത്തിലെ ആറ് സ്ഥലങ്ങളില്‍ പുതുതായി സ്ഥാപിച്ച മിനി മാസ്റ്റ് ലൈറ്റുകളുടെ ഉദ്ഘാടനം പി.ടി.എ റഹീം എം.എല്‍.എ നിര്‍വ്വഹിച്ചു. എം.എല്‍.എയുടെ മണ്ഡലം ആസ്തി വികസന ഫണ്ടില്‍ നിന്നാണ് ലൈറ്റുകള്‍ സ്ഥാപിക്കുന്നതിന് ആവശ്യമായ തുക അനുവദിച്ചത്.
കുന്ദമംഗലം നിയോജകമണ്ഡലത്തില്‍ മാര്‍ച്ച് 31 നകം പൂര്‍ത്തീകരിച്ച 100 പദ്ധതികളുടെ ഉദ്ഘാടനം നിര്‍വ്വഹിക്കുന്നതിന്‍റെ ഭാഗമായാണ് ഒളവണ്ണ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ ലൈറ്റുകള്‍ സ്ഥാപിച്ചത്. കമ്പിളിപറമ്പ്, ഒളവണ്ണ ബസാര്‍, പാല,പാലാഴി അത്താണി, നടക്കാവ്, കോന്തനാരി എന്നിവിടങ്ങളിലായാണ് പുതുതായി വെളിച്ചമെത്തിയത്.
ഒളവണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പി ശാരുതി, വൈസ് പ്രസിഡന്‍റ് എന്‍ ജയപ്രശാന്ത്, മെമ്പര്‍മാരായ കെ.കെ ശുഭ, വി മുസ്തഫ, എം സിന്ധു, പി മിനി,
ഉഷാദേവി, ബിന്ദു ഗംഗാധരന്‍, കെ രാധാകൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ രാജീവ് പെരുമണ്‍പുറ എന്നിവർ സംസാരിച്ചു.