സിലബസ് വെട്ടിച്ചുരുക്കില്ല; എസ് എസ് എല്‍ സി പ്ളസ് ടു പരീക്ഷാതീയതികള്‍ മാറ്റില്ലെന്ന് വിദ്യാഭ്യാസമന്ത്രി

Report: News Desk

ഈ വർഷത്തെ എസ് എസ് എല്‍ സി പ്ളസ് ടു പരീക്ഷാതീയതികള്‍ മാറ്റിവെക്കില്ലെന്ന് വിദ്യാഭ്യാസമന്ത്രി സി എന്‍ രവീന്ദനാഥ്.കൂടാതെ സിലബസ് വെട്ടിച്ചുരുക്കില്ലെന്നും അദ്ദേഹം അറിയിച്ചു. എസ് എസ് എല്‍ സി പരീക്ഷ തുടങ്ങുന്നത് മാര്‍ച്ച്‌ പതിനേഴിനാണ്.നേരത്തേ എസ് എസ് എല്‍ സി, പ്ലസ് ടു ക്ലാസുകളില്‍ സിലബസ് മുഴുവന്‍ പഠിപ്പിക്കുമെങ്കിലും പരീക്ഷയ്ക്കുമുൻപ് ചില പാഠഭാഗങ്ങള്‍ ഒഴിവാക്കിയേക്കുമെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. അധികൃതരും ഇക്കാര്യം പരിഗണിക്കുമെന്നും വ്യക്തമാക്കിയിരുന്നു

error: Content is protected !!