
Report: Rafeeq Thottumukkam
മുക്കം : എസ്എഫ്ഐ തിരുവമ്പാടി ഏരിയ സമ്മേളനത്തിന്റെ ഭാഗമായി മുക്കത്ത് രണ്ടാമത് അഭിമന്യൂ സ്മാരക ജില്ലാതല ഫൈവ്സ് ഫുട്ബോൾ ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു. മലപ്പുറം കോഴിക്കോട് ജില്ലകളിൽ നിന്നായി 24 ടീമുകൾ പങ്കെടുത്ത ആവേശകരമായ മത്സരത്തിൽ റഷീദ എഫ് സി എടവണ്ണപാറ ഡിവൈഎഫ്ഐ പന്നിക്കോടിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് പരാജയപ്പെടുത്തി.
പരിപാടി സിപിഐഎം ഏരിയ സെക്രട്ടറി പി വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു.വിജയികളായവർക്ക് ഇരുപതിനായിരം രൂപയും അഭിമന്യൂ സ്മാരക ട്രോഫിയും കാരശ്ശേരി പഞ്ചായത്ത് മുൻ പ്രസിഡണ്ട് വി കെ വിനോദ് കൈമാറി. റണ്ണേഴ്സ്അപ്പ് ആയ ടീമിന് പതിനായിരം രൂപയും റണ്ണേഴ്സ് ട്രോഫിയും ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി ദീപു പ്രേംനാഥ് കൈമാറി.

ടൂർണ്ണമെന്റിലെ മികച്ച കളിക്കാരനായി ഡിവൈഎഫ്ഐ പന്നിക്കോട് ടീമിലെ ഫാസിൽ, മികച്ച ഗോൾകീപ്പറായി റഷീദ എഫ്സിയുടെ വൈശാഖ് എന്നിവർ അർഹരായി. എസ്എഫ്ഐ ഏരിയ സെക്രട്ടറി ജോസഫ് സോജൻ ഏരിയ പ്രസിഡന്റ് മുഹമ്മദ് ഫാരിസ് ജില്ലാ കമ്മിറ്റി അംഗം സിജിൻ കപ്പാല, ദിൽഷാദ്, വൈശാഖ്, അഭിരാം എന്നിവർ നേതൃത്വം നൽകി.