സ്കൂളിൽ നിന്ന് വിരമിക്കുന്ന അധ്യാപകന് സ്നേഹോപഹാരമായി വിദ്യാലയത്തിൽ ‘സയൻസ് പാർക്ക് ‘

Local News

സ്കൂളിൽ നിന്ന് വിരമിക്കുന്ന അധ്യാപകന് സ്നേഹോപഹാരമായി വിദ്യാലയത്തിൽ ‘സയൻസ് പാർക്ക് ‘ നിർമിച്ച് സഹപ്രവർത്തകരും രക്ഷിതാക്കളും . മണാശ്ശേരി ഗവ.യു.പി സ്കൂളിലെ സയൻസ് അധ്യാപകൻ പി.എസ് മനോമോഹനന് ഉപഹാരമായാണ് ഇവർ വിദ്യാലയാങ്കണത്തിൽ പാർക്ക് നിർമിച്ചത്.

പ്രശസ്ത ശാസ്ത്രജ്ഞൻമാരുടെയും , അവരുടെ ശാസ്ത്ര സംഭാവനകളുടെയും , ഒന്നുമുതൽ ഏഴുവരെ ക്ലാസ്സുകളിലെ ശാസ്ത്ര ആശയങ്ങളുമായി ബന്ധപ്പെട്ടവയുടെയും ചിത്രങ്ങൾ കൊണ്ട് വിദ്യാലയത്തിന്റെ ചുറ്റുമതിൽ അലംകൃതമായി . സ്കൂൾ വിദ്യാലയത്തിലെ കവാടത്തിലെ വിളക്കേന്തിയ ഗുരു എന്ന ശിൽപ്പം . പുറംലോക ദൂരക്കാഴ്ചകൾ ആസ്വദിക്കാൻ ടെലിസ്കോപ്പ്, ഉത്തോലകങ്ങളുടെ ശാസ്ത്രവും ശാസ്ത്ര തത്വവും അവ നിത്യജീവിതത്തിൽ എങ്ങനെ അധ്വാനം ലഘൂകരിക്കാൻ സഹായകരമാകുന്നുവെന്ന് കുട്ടികൾക്ക് മനസ്സിലാക്കാൻ ഉത്തോലകങ്ങൾ, ന്യൂട്ടൻറെ വർണ്ണ പമ്പരം, കപ്പികളുടെ എണ്ണം കൂടുന്തോറും ജോലിഭാരം കുറയുന്നു എന്ന ശാസ്ത്രതത്വം തെളിയിക്കുന്ന കപ്പി വ്യൂഹം, സപ്തസ്വരങ്ങൾ പുറപ്പെടുവിക്കുന്ന ഉപകരണം, വ്യായാമത്തോടൊപ്പം സ്കൂൾ കിണറിലെ വെള്ളം മുകളിലേക്ക് എത്തിക്കുന്ന ലിഫ്റ്റ് പമ്പ് തുടങ്ങി അഞ്ചോളം ശാസ്ത്ര ഉപകരണങ്ങൾ സ്കൂൾ പരിസരത്ത് പലയിടത്തായി ഒരുങ്ങിക്കഴിഞ്ഞു. ലൈബ്രറിക്ക് മുന്നിൽ സ്ഥാപിച്ച വലിയ കാറ്റാടിയോടൊപ്പം , ചുറ്റുമതിലിന്റെ ഒരറ്റത്ത് നിന്നും മറ്റേ അറ്റംവരെ ഉറപ്പിച്ച ചെറിയ കാറ്റാടികൾ ശാസ്ത്ര പാർക്കിനു കൂടുതൽസൗന്ദര്യം നൽകുന്നു.. മണാശ്ശേരി ഗവൺമെൻറ് യുപി സ്കൂളിലെ കുട്ടികൾക്ക് ഇനിമുതൽ ശാസ്ത്ര തത്വങ്ങൾ കണ്ടുപിടിക്കാമെന്നതിനപ്പുറം അറിഞ്ഞു പഠിക്കാമെന്നു അധ്യാപകർ പറയുന്നു. വിദ്യാർത്ഥികൾക്ക് ഏറെ ഉപകാരപ്രദമായ ഈ പാർക്കു സ്കൂളിൽ നിന്ന് വിരമിക്കുന്ന ഒരു അദ്യാപകനുള്ള സ്നേഹോപഹാരമാണ്. പേരുപോലെ മോഹന സുന്ദരമായ മനസ്സും, അധ്യാപക വൃത്തിയുടെ ഉള്ളറിയുകയും, കാഴ്ചപ്പാടുകളുമുള്ള ഒരു അദ്യാപകന് സഹപ്രവർത്തകരും ഒരു നാടും നൽകുന്ന സ്നേഹോപഹാരം.(ബൈറ്റ്) സർവീസിൽ നിന്ന് വിരമിക്കുന്നവർക്കു ലഭിക്കാറുള്ള പാരമ്പരാഗത സ്വീകരണങ്ങളിലും, ഉപഹാരങ്ങളിലും മനോമോഹനൻ എന്ന ഗുരുവിനു ഒട്ടും താല്പര്യമില്ലെന്നറിഞ്ഞതോടെയാണ് സഹപ്രവർത്തകരും,രക്ഷിതാക്കളും ഇത്തരത്തിലൊരു ഉപഹാരം നൽകാൻ തീരുമാനിച്ചത്. സ്കൂളുള്ള കാലത്തോളം വരും തലമുറകളൊക്കെയും ഈ അദ്യാപകനെ ഹൃദയത്തിലേറ്റുന്നൊരു സമ്മാനം. മനോമോഹൻ എന്ന ശാസ്ത്രകുതുകിയായ അധ്യാപകന്റെ സ്വപ്നം കൂടിയാണ് പാർക്കിലൂടെ സഹപ്രവർത്തകർ നിറവേറ്റുന്നത്.രണ്ടരലക്ഷത്തോളം രൂപ ചെലവഴിച്ചാണ് അധ്യാപകരുടെ സഹകരണത്തോടെ പി.ടി.എ കമ്മിറ്റി പാർക്ക് നിർമിച്ചത്. 2001ലാണ് മനോ മോഹനൻ മണാശ്ശേരി ഗവൺമെൻറ് യു.പി സ്കൂളിൽ അധ്യാപകനായി ചുമതലയേറ്റത്. മാഷ് വിദ്യാലയത്തിന്റെ പടിയിറങ്ങുന്ന വെള്ളിയാഴ്ച പാർക്ക് ഉദ്ഘാടനം ചെയ്യും.

error: Content is protected !!