Report: C Fasal Babu
മുക്കം: കോഴിക്കോട്, വയനാട് ജില്ലകളിലെ വനമേഖലക്ക് ഒരു പ്രശ്നവും വരാതയും മേഖലയിലെ പ്രകൃതിദുരന്ത സാധ്യത കണക്കിലെടുത്തും അന്തിമ രൂപരേഖ തയ്യാറാക്കി തുരങ്ക പാത യാഥാർത്ഥ്യമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ആനക്കാംപൊയിൽ – കളളാടി – മേപ്പാടി തുരങ്ക പാതയുടെ പ്രൊജക്റ്റ് ലോഞ്ചിംഗ് ഓൺലൈൻ വഴി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം.മലബാറിലെ വ്യാവസായിക, ടൂറിസം മേഖലക്ക് വലിയ മുന്നേറ്റമുണ്ടാക്കാൻ പാത ഉപകരിക്കും. കർണ്ണാടകയിൽ നിന്ന് മലബാറിലേക്കുള്ള ചരക്ക് നീക്കം ഉൾപ്പെടെ എളുപ്പമാവുന്നതോടെ മലബാർ വികസനവും യാഥാർത്ഥ്യമാവും. പല പദ്ധതികളും എതിർപ്പുകൾ മൂലം അട്ടിമറിക്കപ്പെടാറുണ്ടന്നും എന്നാൽ അന്നാവശ്യമായ വിവാദങ്ങൾക്ക് മുന്നിൽ സർക്കാർ കീഴടങ്ങില്ലന്നും മുഖ്യമന്ത്രി വ്യക്തമാക്കി.