
Report: Web Desk
കെ.എസ്.ആർ.ടി.സിയുടെ
ബോണ്ട് സർവീസിനു മലയോരത്ത് തുടക്കമായി. കോവിഡ് കാലത്ത് ജോലിക്കു പോകുവാൻ യാത്രക്ലേശം അനുഭവിക്കുന്ന ഉദ്യോഗാർത്ഥികളെ ലക്ഷ്യം വെച്ചുള്ള പദ്ധതിയാണ് ബോണ്ട്.മലയോര മേഖലയിലുൾപ്പെടെ നിരവധി പേർക്ക് പദ്ധതി പ്രയോജനപ്പെടും.
കോവിഡ് മഹാമാരി സമയത്ത് , യാത്രാക്ലേശം അനുഭവിക്കുന്ന ഉദ്യോഗാർത്ഥികൾക്കു വേണ്ടി KSRTC ആവിഷ്കരിക്കുന്ന പദ്ധതിയായ ബോണ്ട് സർവീസിനാണ് മലയോര മേഖലയിൽ തുടക്കമായത് .KSRTC മാനേജിങ്ങ് ഡയറക്ടർ ബിജു പ്രഭാകർ ആവിഷ്കരിച്ച പദ്ധതിയായ ബോണ്ട് ബസ് ഓൺ ഡിമാൻ്റ് എന്നതിൻ്റെ ചുരുക്ക രൂപമാണ് . ഉദ്യോഗാർത്ഥികളെ താമസ സ്ഥലത്തു നിന്നും ഓഫിസിൽ എത്തിക്കുക എന്ന ദൗത്യമാണ് ഇതിലൂടെ KSRTC എറ്റെടുത്തിരിക്കുന്നത് .ഓരോ ട്രിപ്പിനു ശേഷവും അണുവിമുക്തമാക്കിയതിനു ശേഷം മാത്രം അടുത്ത ട്രിപ്പ് എന്ന രീതിയിൽ, സ്ഥിരം യാത്രക്കാരെ മാത്രം ലക്ഷ്യമാക്കി , അവരെ സുരക്ഷിതമായി ലക്ഷ്യസ്ഥാനത്ത് എത്തിക്കുക എന്ന ദൗത്യമായ ബോണ്ടിൻ്റെ ഉദ്ഘാടനമാണ് തിരുവമ്പാടിയിൽ നടന്നത്.

തിരുവമ്പാടി പഞ്ചായത്ത് പ്രസിഡൻറ് പി ടി അഗസ്റ്റിൻ ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ KSRTC ഇൻസ്പെക്ടർ ഐ സത്യൻ അധ്യക്ഷത വഹിച്ചു.ബോണ്ട് സർവീസിൻ്റെ കോർഡിനേറ്റർമാരായ K M ഷിഹാബുദ്ദീൻ , K അയൂബ് , കൂടാതെ M E നവാസ് , മറ്റു ജീവനക്കാരും ചടങ്ങിൽ പങ്കെടുത്തു.