സിപിഐഎം കൂമ്പാറ ലോക്കൽ കമ്മിറ്റിക്ക് കീഴിൽ ലീഗ്,കോൺഗ്രസ്‌ പ്രവർത്തകർ സിപിഐഎംൽ ചേർന്നു

Report: Rafeeq Thottumukkam

എൽഡിഎഫ് നേതൃത്വത്തിൽ കൂമ്പാറയിൽ കൂടരഞ്ഞി പഞ്ചായത്ത് ഭരണ സമിതിക്ക് നൽകിയ സ്വീകരണത്തിൽ സിപിഐഎം ജില്ലാ കമ്മിറ്റി അംഗം സ.ഇ രമേശ് ബാബു മാലയിട്ട് പ്രവർത്തകരെ സ്വീകരിച്ചു.ആലി ചെരിച്ചിൽ ജമാൽ വെളുത്തേടത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള 24 പേരാണ് സിപിഐഎം ലേക്ക് കടന്നുവന്നത് .ടോമി മണിമല അധ്യക്ഷത വഹിച്ച പരിപാടിയിൽ സിപിഐഎം തിരുവമ്പാടി ഏരിയാകമ്മറ്റി അംഗം ജലീൽ കൂടരഞ്ഞി,കേരളാ കോൺഗ്രസ് (എം)നേതാവ് ഷൈജു കൊഴിനിലം,വാർഡ് മെമ്പർമാരായ മേരി തങ്കച്ചൻ,സീന ബിജു,ബിന്ദു ജയൻ ബാബു മൂട്ടോളി എന്നിവർ സംസാരിച്ചു. കൂമ്പാറ ലോക്കൽ സെക്രട്ടറി ദിലീപ് കുമാർ,ലോക്കൽ കമ്മറ്റി അംഗങ്ങളായിട്ടുള്ള ഹനീഫ കുളത്തിങ്ങൽ,ഒ എ സോമൻ,സോളി ജെയ്‌സൺ,സണ്ണി ചമ്പാട്ട് ,ഷാജി വാഴപ്പിള്ളി ,ഹനീഫ നരിക്കുന്നൻ ,ഡി വൈ എഫ് ഐ മേഖലാ സെക്രട്ടറി നൗഫൽമരഞ്ചാട്ടി,പ്രസിഡന്റ് സഫ്വാൻ ജെയ്‌സൺ കുര്യക്കാട്ടിൽ ,നാസർ കടക്കാടൻ, സോജൻ പ്ലാക്കിയിൽ എന്നിവർ നേതൃത്വം നൽകിയ പരിപാടിയിൽ ലിന്റൊ ജോസഫ് നന്ദി പറഞ്ഞു .

error: Content is protected !!