
മുക്കം: മഴ കനത്തതോടെ ഇരുവഞ്ഞിപ്പുഴ നിറഞ്ഞു കവിഞ്ഞാണ് ഒഴുകുന്നത്. കഴിഞ്ഞ ദിവസം ഇടവിട്ട് പെയ്ത കനത്ത മഴ മലയോര മേഖലകളിൽ ആശങ്ക വർധിപ്പിക്കുന്നുണ്ട്. ആനക്കാംപൊയിൽ, പുല്ലൂരംപാറ പ്രദേശങ്ങളിൽ കനത്ത മഴ തുടർന്നതും പെയ്യുന്ന മഴയുടെ തീവ്രത കൂടിയതും പുഴയിൽ വെള്ളം കൂടാൻ കാരണമായി.
പുൽപ്പറമ്പ് പോലുള്ള താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി തുടങ്ങിയിട്ടുണ്ട്.മഴ ശക്തമായി തുടർന്നാൽ ഇവിടങ്ങളിൽ റോഡിലേക്ക് ഉടൻ വെള്ളം കയറാവുന്ന അവസ്ഥയിലുമാണ്. വെള്ളം കയറാൻ സാധ്യതയുളളിടത്തും പുഴയോരവാസികളും ഉൾപ്പെടെയുള്ളവർ ജാഗ്രത പുലർത്തണമെന്ന് അധികൃതർ അറിയിക്കുന്നു.