
Report: Rafeeq Thottumukkam
താമരശ്ശേരി: മുപ്പത്തിരണ്ടാമത് ദേശീയ റോഡ് സുരക്ഷാ മാസാചരണത്തിൻ്റെ ഭാഗമായി ജനുവരി 18 മുതൽ ഫെബ്രുവരി 17 വരെ നടത്തുന്ന ബോധവൽക്കരണത്തിൻ്റെ ഭാഗമായാണ് വാഹന പരിശോധനക്കൊപ്പം ഉപദേശവും,സമ്മാനങ്ങളും നൽകുന്നത്. താമരശ്ശേരി ചെക്ക് പോസ്റ്റിന് സമീപമാണ് ബോധവൽക്കരണം നടക്കുന്നത്.
കോഴിക്കോട് എൻഫോയ്സ്മെൻറ് ആർ ടി ഒ ഷെരീഫ്, കൊടുവള്ളി ജോയിൻ്റ് ആർ ടി ഒ ഇ.സി പ്രദീപ്, മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ഷബീർ മുഹമ്മദ്, എ.എം.വി.ഐമാരായ അഘിലേഷ്, ജിതോഷ് കെ, സനിൽകുമാർ, എം.പി.മുനീർ, പ്രവീൺ, സൗരഭ്, ഷുക്കൂർ എന്നിവർക്കൊപ്പം താമരശ്ശേരി ഹയർ സെക്കൻ്ററി സ്കൂളിലെ എസ് പി സി കേഡറ്റുകളും ബോധവൽക്കരണത്തിൽ പങ്കെടുക്കുന്നുണ്ട്.
- ഇരുചക്ര വാഹനങ്ങളിൽ പിൻസീറ്റ് യാത്രക്കാരനും ഹെൽമെറ്റ് ധരിക്കുക
- കാറുകളിലെ എല്ലാ യാത്രക്കാരും സീറ്റ് ബെൽറ്റ് ധരിക്കുക
- ക്ഷീണിച്ചും ഉറക്കമൊഴിച്ചുമുള്ള രാത്രികാല ഡ്രൈവിംഗ് ഒഴിവാക്കുക
- അമിത വേഗം വാഹനം മറിക്കും
- അമിത വെളിച്ചം കണ്ണു മറക്കും
- അമിത ശബ്ദം ശ്രദ്ധ കുറക്കും
- അമിതവേഗം ആയുശ്ശിൻ്റെ സമയം കുറയ്ക്കും
- സുരക്ഷക്ക് മുൻതൂക്കം നൽകുക
- അമിത വേഗത ഒഴിവാക്കുക, ജീവൻ രക്ഷിക്കുക
- സുരക്ഷാ കവചങ്ങൾ അസൗകര്യങ്ങളല്ല, അവയുടെ ശരിയായ ഉപയോഗം സ്വന്തം ജീവനും ആരോഗ്യത്തിനും നല്ലത്
- സീബ്രവരയിൽ കാൽനടയാത്രക്കാരന് മുൻഗണന
- റോഡു മുറിച്ചുകടക്കാൻ കാൽനടയാത്രക്കാർ സീബ്ര ലൈൻ മാത്രം ഉപയോഗിക്കുക