കേരള സംസ്ഥാന വ്യാപാരി വ്യവസായ സമിതി പെരുവയൽ പഞ്ചായത്തോഫീസിന് മുന്നിൽ ധർണ്ണ നടത്തി

Report: Rejith Mavoor

പെരുവയൽ : വഴിയോര വ്യാപാരം ക്രമീകരിക്കാൻ അടിയന്തിര നടപടി സ്വീകരിക്കുക , കോവിഡ് സാഹചര്യത്തിൽ തൊഴിൽ നികുതി ഒഴിവാക്കുക ,ലൈസൻസ് ഫീ വർദ്ധിപ്പിക്കാനുള്ള നീക്കം ഉപേക്ഷിക്കുക
തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേരള സംസ്ഥാന വ്യാപാരി വ്യവസായ സമിതി പെരുവയൽ പഞ്ചായത്തോഫീസിന് മുന്നിൽ ധർണ്ണ നടത്തി.

മേഖലാ കമ്മറ്റി അംഗം കെ.ശ്രീധരൻ ധർണ്ണ ഉൽഘാടനം ചെയ്തു . വനിതാ വിംഗ് പ്രസിഡണ്ട് ബിന്ദു അനാമിക അധ്യക്ഷത വഹിച്ചു. ടി.പി.വിജയകുമാർ, യൂത്ത് വിംഗ് സെക്രട്ടറി എം.എം.റൗഫ്, യൂത്ത് വിംഗ് പ്രസിഡണ്ട് എം.പ്രമോദ്, പി കെ.കുഞ്ഞഹമ്മദ്, വിനോദ് നോബിൾ, കെ.ഉഷ, തുടങ്ങിയവർ സംസാരിച്ചു .

error: Content is protected !!