കുടിയേറ്റ ജനതയുടെ സ്വപ്ന o യാഥാർത്ഥ്യത്തിലേക്ക് മലയോര ഹൈവേ ആദ്യ റീച്ച് പ്രവൃത്തി ജില്ലയിൽ തുടങ്ങി കോടഞ്ചേരി – കക്കാടംപൊയിൽ റീച്ച് പ്രവൃത്തി ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരൻ നിർവ്വഹിച്ചു.

തിരുവമ്പാടിയില്‍ നാല് വര്‍ഷത്തിനിടെ 250 കോടിയുടെ വികസനം;

മന്ത്രി ജി. സുധാകരന്‍

1195 കിലോമീറ്റർ ദൈർഘ്യത്തിൽ കാസർകോട് ജില്ലയിലെ നന്ദാര പടവ് മുതൽ മുതൽ തിരുവനന്തപുരം ജില്ലയിലെ ഇതിലെ പാറശ്ശാല വരെ നീളുന്ന നിർദ്ദിഷ്ട മലയോര ഹൈവേയുടെ കോഴിക്കോട് ജില്ലയിലെ ആദ്യ റീച് പ്രവർത്തിയാണ് പുല്ലൂരാംപാറയിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് തന്നെ നടന്ന പ്രൗഢമായ ചടങ്ങിൽ മന്ത്രി ജി സുധാകരൻ ഉദ്ഘാടനം ചെയ്തത് തിരുവമ്പാടി, കോടഞ്ചേരി, കൂടരഞ്ഞി, പഞ്ചായത്തുകളിലെ മലയോര കുടിയേറ്റ ഗ്രാമങ്ങളുടെ നാളിതുവരെയുള്ള വലിയ സ്വപ്നമാണ് ആധുനികരീതിയിൽ നിർമ്മിക്കുന്ന മലയോര ഹൈവേയിലൂടെ യാഥാർഥ്യമാകുന്നത്. മലയോര ഹൈവേ കോഴിക്കോട് ജില്ലയിലൂടെ 110 കിലോമീറ്റർ ആണ് കടന്നു പോകുന്നത് ഇതിൽ 40 കിലോമീറ്ററോളം വരുന്ന ഭാഗമാണ് ആദ്യ റീച്ചായി പ്രവൃത്തി തുടങ്ങുന്നത്. ജോർജ് തോമസ് എംഎൽഎയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരൻ ഓൺലൈനിലൂടെയാണ് ഉദ്ഘാടനം നിർവഹിച്ചത് കേരളം ഇന്നോളം കാണാത്ത വികസന പദ്ധതികളാണ് ഈ സർക്കാരിൻറെ കാലത്ത് നടപ്പിലാക്കിയതെന്ന് മന്ത്രി ജി സുധാകരൻ ഉദ്ഘാടനപ്രസംഗത്തിൽ പറഞ്ഞു അതിൻറെ ഭാഗമായി തന്നെയാണ് പതിറ്റാണ്ടുകളായി മലയോര ജനത സ്വപ്നം കണ്ടിരുന്ന ഈ പദ്ധതിയും യാഥാർത്ഥ്യമാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു ജനങ്ങളൊന്നാകെയുള്ള കൂട്ടായ്മയുടെ ഫലമാണ് ഈ സ്വപ്ന പദ്ധതി യാഥാർത്ഥ്യമാക്കുന്നതിന് കാരണമായതെന്ന് അധ്യക്ഷത വഹിച്ച ജോർജ് തോമസ് എംഎൽഎ പറഞ്ഞു കക്ഷി രാഷ്ട്രീയത്തിന് അപ്പുറം ഈ വികസന പദ്ധതിയോട് മലയോര ജനത ഒന്നടങ്കം സഹകരിച്ചത് അവിസ്മരണീയമാണെന്ന് അദ്ദേഹം പറഞ്ഞു

തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ടി അഗസ്റ്റിൻ കോടഞ്ചേരി പഞ്ചായത്ത് പ്രസിഡണ്ട് ലിസി ചാക്കോ ജില്ലാ പഞ്ചായത്ത് അംഗം അന്നമ്മ മാത്യു ബ്ലോക്ക് മെമ്പർ ആൻസി സെബാസ്റ്റ്യൻ ഗ്രാമപഞ്ചായത്ത് അംഗം പി ജെ കുര്യച്ചൻ തിരുവമ്പാടി ബാങ്ക് പ്രസിഡണ്ട് ജോളി ജോസഫ് വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ കെ മോഹനൻ മാസ്റ്റർ ടി.എം ജോസഫ് , അബ്ദുള്ള കുമാരനല്ലൂർ പിഡബ്ല്യുഡി സൂപ്രണ്ടിങ് എൻജിനീയർ വിശ്വ പ്രകാശ് എക്സിക്യൂട്ടീവ് എഞ്ചിനീയർ മിഥുൻ എന്നിവരും സംസാരിച്ചു. 155 കോടി രൂപ ചെലവ് കണക്കാക്കുന്ന ആദ്യ റീച്ചിൻ്റെ പ്രവർത്തി ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി ആണ് കരാർ എടുത്തിരിക്കുന്നത് 24 മാസത്തിനകം പ്രവർത്തി പൂർത്തീകരിക്കും മലയോര പഞ്ചായത്തുകളിലെ ടൂറിസം വികസനത്തിനും അടിസ്ഥാന വികസനത്തിനും വലിയ കുതിച്ചു ചാട്ടത്തിന് വഴിയൊരുക്കുന്നതാണ് ഈ ബ്രഹത് പദ്ധതി

error: Content is protected !!