
കോഴിക്കോട് :ജില്ലയില്‍ കണ്ടെയിന്‍മെന്റ് സോണുകളൊഴികെയുളള സ്ഥലങ്ങളില്‍ സെപ്തംബര്‍ രണ്ട് വരെ കച്ചവടസ്ഥാപനങ്ങള്‍ രാവിലെ ഏഴ് മണി മുതല്‍ രാത്രി ഒന്‍പത് മണി വരെ പ്രവര്‍ത്തിപ്പിക്കാം. ഹോട്ടലുകളിലും റസ്റ്റോറന്ററുകളിലും സാമൂഹിക അകലം പാലിച്ച് സീറ്റുകള്‍ ക്രമീകരിച്ച് ഭക്ഷണം ഇരുന്ന് കഴിക്കാം. രാത്രി ഒന്‍പത് മണി വരെ മാത്രമേ ഇവ തുറന്നു പ്രവര്‍ത്തിക്കാവു.