കോഴിക്കോട് റെയിവെ സ്റ്റേഷനിലെ യാത്രക്കാരിയിൽ നിന്നും സ്ഫോടക വസ്തു പിടികൂടി

Report: Rafeeq Thottumukkam

കോഴിക്കോട് : കോഴിക്കോട് റെയിവെ സ്റ്റേഷനിൽ നിന്നും സ്ഫോടക വസ്തു പിടികൂടി.സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടെത്തിയ ചെന്നൈയിൽ നിന്നും തലശേരിക്ക് പോവുകയായിരുന്ന യാത്രക്കാരിയിൽ നിന്നുമാണ് പിടികൂടിയത്. O2685 നമ്പറിൽ ഉള്ള ചെന്നൈ- മംഗലാപുരം സൂപ്പർ ഫാസ്റ്റ് എക്സ്പ്രസിൽ നിന്നുമാണ് സ്ഫോടക വസ്തു കണ്ടെത്തിയത് .117 ജലാറ്റിൻ, 350 ഡിറ്റനേറ്റർ എന്നിവയാണ് പിടികൂടിയത്. ഇവർ സഞ്ചരിച്ച . DI കംമ്പാർട്ട്മെന്റിന്റെ സീറ്റിനടിയിൽ നിന്നുമാണ് സ്ഫോടക വസ്തു കണ്ടെത്തിയത്.

error: Content is protected !!