ആദർശ് രജീന്ദ്രൻ IPS നെ ആദരിച്ചു കൊയിലാട്ട് ഗോൾഡ് ആൻഡ് ഡയമണ്ട്

നാട്ടിൽ ആദ്യമായി സിവിൽ സർവ്വീസ് ലഭിച്ച ആദർശ് രജീന്ദ്രൻ IPS നെ കൊയിലാട്ട് ഗോൾഡ് ആൻഡ് ഡയമണ്ട് നു വേണ്ടി മാനേജിങ് ഡയറക്ടർ അബ്ദുറഹിമാൻ പൊന്നാടയണിയിച്ച് ആദരിച്ചു. നിലവിൽ IPS റാങ്കിൽ സർവ്വീസിലിരിക്കെ വീണ്ടും സിവിൽ സർവ്വീസ് പരീക്ഷയെഴുതി ഉയർന്ന റാങ്കിൽ വിജയിച്ചിരിക്കുകയാണ് ആദർശ് രജീന്ദ്രൻ.

പൊതു വിദ്യാലയത്തിൽ പഠിച്ച് ഉന്നത നിലയിലേക്കെത്തുന്ന പ്രദേശത്തെ വ്യക്തികൂടിയാണ് തൊണ്ടിമ്മൽ സ്വദേശിയായ ആദർശ്. പരിമിതമായ സാഹചര്യങ്ങളിൽ വിദ്യാഭ്യാസം നടത്തുന്ന നമ്മുടെ വിദ്യാർത്ഥികൾക്ക് ഇദ്ദേഹത്തിൻ്റെ വിജയം മാത്യകയാക്കാവുന്നതാണ്.ചടങ്ങിൽ കൊയിലാട്ട് ഗോൾഡ് ആൻഡ് ഡയമണ്ട് മാനേജ്മെന്റ് സ്റ്റാഫ് തുടങ്ങിയവർ പങ്കെടുത്തു

error: Content is protected !!