
Report: Rejith Mavoor
മാവൂർ : വൈദ്യുത മേഖലയിൽ മെച്ചപ്പെട്ട സേവനം ലഭ്യമാക്കുന്നതിൻ്റെ ഭാഗമായി ”വൈദ്യുത സേവനങ്ങൾ വാതിൽപടിയിൽ” എന്ന ആശയവുമായി വൈദ്യുത വകുപ്പ് മുന്നിട്ടിറങ്ങി. വൈദ്യുതി കണക്ഷൻ, ഉടമ സ്ഥാവകാശമാറ്റം, കണക്ടഡ് ലോഡ്, കോൺട്രാക്റ്റ ഡിമാൻ്റ് മാറ്റം, താരിഫ് മാറ്റം,മീറ്റർ മാറ്റിസ്ഥാപിക്കൽ തുടങ്ങി എല്ലാസേവനങ്ങൾക്കും ഇനി ഉപഭോകതാക്കൾ വൈദ്യുതി ഓഫീസിൽ നേരിട്ട് എത്തേണ്ടതില്ല.
ഉപഭോക്തൃ സേവനത്തിൻ്റെ പുത്തൻ അധ്യയമായി മാറിയേക്കാവുന്ന ഈ പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘടനം മുഖ്യമന്ത്രി പിണറായി വിജയൻ ശനിയാഴ്ച്ച വൈകീട്ട് 6 മണിക്ക് ഓൺലൈനിൽ നിർവ്വഹിക്കും. കോഴിക്കോട് ഡിവിഷൻ തല ഉദഘാടനം അഡ്വ: പി.ടി.എ.റഹീം എം എൽ എ നിർവ്വഹിക്കും. മാവൂർ കെ.എസ്.ഇ.ബി.യുടെ നേതൃത്ത്വത്തിൽ മാവൂർ രാജീവ് ഗാന്ധി കൺവെൻഷൻ സെൻററിലാണ് ചടങ്ങ് നടക്കുന്നത്.പരിപാടിയിൽ ജനപ്രതിനിധികൾ വൈദ്യുത വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിക്കും.