
Report: c.Fasal Babu
ചാത്തമംഗലം പഞ്ചായത്തിൽ യു ഡി എഫ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു.പതിനാല് വാർഡുകളിൽ കോൺഗ്രസും ഒമ്പത് വാർഡുകളിൽ മുസ്ലീം ലീഗുമാണ് ചാത്തമംഗലത്ത് മൽസരിക്കുന്നത്. ഒന്നാം വാർഡിൽ മുസ്ലീം ലീഗിൻ്റെ സി.കെ.മുഹമ്മദ് മാസ്റ്ററും രണ്ടിൽ സൈഫുന്നീസ മു ഴിപ്പുറവും മൂന്നിൽ ഫസീല കുന്നത്തും നാലാം വാർഡിൽ മൊയ്തു പീടികകണ്ടിയും ജനവിധി തേടും.
അഞ്ചാം വാർഡിൽ പി.കെ.ഹഖീംമാസ്റ്ററും ആറാം വാർഡിൽ
കോൺഗ്രസിൻ്റെ മിനിമാക്കടത്ത്, ഏഴിൽ കൃഷ്ണലേഖ, എട്ടിൽ പി.ജസീറയും ഒൻപതാം വാർഡായ പാഴൂരിൽ മുസ്ലീം ലീഗിൻ്റെ ഇ പി.വൽസലയും മൽസരിക്കും. പത്താം വാർഡായ കൂളിമാട് കെ.അബ്ദുൽ റഫീഖ്, പതിനൊന്നിൽ റഈസുദീനും, 12ൽ ബംഗ്ലാവിൽ ശിവദാസനും,പതിമൂന്നാം വാർഡായ വെള്ളലശ്ശേരിയിൽ കോൺഗ്രസിൻ്റെ പറമ്പിൽ രാധാകൃഷ്ണനും 14 ൽ എം ശരണ്യ,15ൽ ഗിരിജപാലാം പറമ്പിൽ, എന്നിവരും തിരഞ്ഞെടുപ്പിനെ നേരിടും.
പതിനാറാം വാർഡായ വെള്ളനൂരിൽ പ്രേമകുമാരിയും 17 ൽ രജിതബാബുരാജ്, 18 ൽ എം.കെ.അജീഷ്, 19 ചാത്തമംഗലത്ത് ശോഭനഅഴകത്ത് 20 വേങ്ങേരി മംത്തിൽ മോനിഷയും ജനവിധി തേടും. പൂളക്കോട് വാർഡായ 21 ൽ കോൺഗ്രസിൻ്റെ കെ.സി.രാജീവ് മൽസരിക്കുമ്പോൾ 22 ചേനോത്ത് പി.സി.വിപിന ശ്രീജേഷും അവസാനവാർഡായ 23 ൽ പുള്ളന്നൂരിൽ മുസ്ലീം ലീഗിൽ നിന്നുമുള്ള പി.ടി.എ.റഹ്മാനുമാണ് ഇത്തവണ മൽസരിക്കുന്നത്.