
Report: c.Fasal Babu
ചാത്തമംഗലം പഞ്ചായത്തിൽ ഇത്തവണ തിരഞ്ഞെടുപ്പിൽ മൽസരിക്കുന്ന എൽ ഡി എഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു.കഴിഞ്ഞ തവണത്തെ ഭരണ തുടർച്ച നില നിർത്തുന്നതിന് പ്രാധാന്യം നൽകിയാണ് സ്ഥാനാർത്ഥി ലിസ്റ്റ് .
ആകെയുള്ള 23 വാർഡിൽ 22 വാർഡിലും എൽ.ഡി.എഫ് സ്ഥാനാർത്ഥികളായി . പന്ത്രണ്ടാം വാർഡായ വെള്ളലശ്ശേരി പുതിയാടത്ത് കോൺഗ്രസിൽ നിന്നും പുറത്തായി സ്വതന്ത്രയായി മൽസരിക്കുന്ന NP കമലയെ പിന്തുണക്കും . വാർഡ് ഒന്ന് പുള്ളനൂരിൽINL ൻ്റെ അഡ്വ സിദ്ധിഖാണ്LDF സ്ഥാനാർത്ഥി .
2 മലയമ്മയിൽ സതീദേവിയും, മൂന്നിൽ മുത്തയത്ത് റംലയും, നാലാം വാർഡായ ഈസ്റ്റമലയമ്മയിൽ സജീവനും, അഞ്ചാം വാർഡായ കട്ടാങ്ങലിൽ അഡ്വ പി ചാത്തു കുട്ടിയുമാണ് മൽസരിക്കുന്നത്.ആറാം വാർഡായ പരത പൊയിലിൽ ചന്ദ്രമതിയും ഏഴ് ഏരിമലയിൽ പ്രസീന, എട്ട് നായർ കുഴിയിൽ റീനയും, 9 പാഴൂരിൽ സി.പി.ഐയിലെ വാസുദേവനും, പത്താം വാർഡായ കൂളിമാട് ആ സിദ് മാസ്റ്ററുമാണ് മൽസര രംഗത്തുള്ളത് പതിനൊന്നാം വാർഡായ
അരയങ്കോട് ഓളിക്കൽ ഗഫൂർ, 12 പുതിയാടത്ത് NP കമല, 13 വെള്ളലശ്ശേരിയിൽ എ പ്രസാദ്, 14 ചൂലൂരിൽ പുഷ്പ മുതിയേരിയുമാണ്സുഷമ, 16 വെള്ളനൂരിൽ പ്രീതി വാലത്തിൽ, 17 കൂഴക്കോട് ശ്രീജ പൂളക്കമണ്ണിലും 18 കോഴിമണ്ണയിൽ കെ.കെ.സദാനന്ദൻ, 19 ചത്ത മംഗലത്ത് ശ്രീസയും മൽസരിക്കും . 20 വേങ്ങേരി മOത്ത് റീജ അറക്കപറ്റ സ്ഥാനാർത്ഥിയാകുമ്പോൾ തൊട്ടടുത്ത ഇരുപത്തൊന്നാം വാർഡായ പൂളക്കോട് ജയപ്രകാശനും 22 ചേനോത്ത് സബിത സുരേഷ്, ഇരുപത്തിമൂന്നാം വാർഡായ പുള്ളന്നൂരിൽ അബ്ദുറഹിമാനും എൽ.ഡി.എഫിനു വേണ്ടി ജനവിധി തേടും .