20 രൂപക്ക് ഊൺ: കുടുംബശ്രീ ജനകീയ ഹോട്ടലിന് മണാശേരിയിൽ തുടക്കമായി

Report: News Desk

മുക്കം: സർക്കാരിന്റെ വിശപ്പ് രഹിത കേരളം പദ്ധതിയിൽ ഉൾപ്പെട്ടുത്തി സംസ്ഥാനത്തുടനീളം ആരംഭിക്കുന്ന ജനകീയ ഹോട്ടലിന് മുക്കം നഗരസഭയിലെ മണാശ്ശേരിയിൽ തുടക്കമായി. എം.എഎംഒ കോളേജ് റോഡിൽ മിൽക്ക് സൊസൈറ്റിക്ക് സമീപമാണ് ഊട്ടുപുര എന്ന പേരിൽ ജനകിയ ഹോട്ടലിന് തുടക്കമായത്. കോഴിക്കാട് ജില്ലയിലെ തൊണ്ണൂറാമത് ജനകീയ ഹോട്ടലാണ് ഇത്.

ഉദ്ഘാടനം കുടുംബശ്രീ ജില്ലാമിഷൻ കോർഡിനേറ്റർ പി സി കവിത നിർവ്വഹിച്ചു. സി ഡി എസ് ചെയർപേഴ്സൺ പി.കെ ബിന്ദു, സിറ്റി മിഷൻ മാനേജർ എം.പി മുനീർ, കമ്മ്യൂണിറ്റി ഓർഗനൈസർ പ്രിയ എം , എം ഇ സി ഷബാന, കുടുംബശ്രീ സി ഡി എസ് എഡിഎസ് ഭാരവാഹികൾ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. എല്ലാ ദിവസവും 12 മണി മുതൽ ഊൺ ലഭ്യമാവും.

error: Content is protected !!