സ്പെഷ്യൽ കെയർ സെൻ്റർ; മാവൂർ ബി.ആർ.സി തല ഉദ്ഘാടനം പന്നിക്കോട് ഓട്ടിസം സെൻ്ററിൽ നടന്നു

Web Desk

സമഗ്ര ശിക്ഷ കേരളയുടെ ആഭിമുഖ്യത്തിൽ മാവൂർ ബി.ആർ.സി യുടെ പരിധിയിൽയിലുള്ള പഞ്ചായത്തുകളിൽ സ്പെഷ്യൽ കെയർ സെൻ്ററുകൾ സജ്ജീകരിക്കുന്ന പ്രവർത്തനങ്ങൾക്ക് തുടക്കമായി.
കോവിഡ് കാലത്ത് വീടുകളിൽ ഒതുങ്ങിക്കഴിയേണ്ടിവരുന്ന ഭിന്നശേഷിക്കാരായ കുട്ടികൾക്ക്
അനുഭവപ്പെടുന്ന മാനസിക സമ്മർദ്ദങ്ങൾ ലഘൂകരിക്കാനായാണ് സ്പെഷ്യൽ കെയർ സെൻ്ററുകൾ സജ്ജീകരിക്കുന്നത്. പഞ്ചായത്ത് ചുമതലയുള്ള സ്പെഷൽ എഡ്യൂക്കേറ്റർമാരുടെ നേതൃത്വത്തിൽ ഓരോ കുട്ടിക്കും അനുയോജ്യമായ രീതിയിലുള്ള വ്യക്തിഗത വിദ്യാഭ്യാസ പരിപാടി തയ്യാറാക്കി കൊണ്ട് പഠന പിന്തുണ ഉറപ്പാക്കുകയും അനുയോജ്യമായ തെറാപ്പി പരിശീലനങ്ങൾ ലഭ്യമാക്കുകയും ചെയ്യുന്നതാണ് പ്രവർത്തനരീതി.

മാവൂർ ബി ആർ സി തല ഉദ്ഘാടനം പന്നിക്കോട് ഓട്ടിസം സെൻ്ററിൽ ലിൻേറാ ജോസഫ് എംഎൽഎ നിർവഹിച്ചു. കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസി. ഷംലൂലത്ത് അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ എം.ടി റിയാസ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എൻ.കെ. നദീറ, വാർഡ് മെമ്പർ ശിഹാബ് മാട്ടുമുറി, മാവൂർ ബി.പി.സി വി.ടി. ഷീബ, എം.മൻസൂർ, എൽ.കെ. അഖിൽ കുമാർ തുടങ്ങിയവർ സംസാരിച്ചു.

error: Content is protected !!