
Local News
മുക്കം ഐ.എച്ച്.ആർ.ഡി കോളജിൽ വിദ്യാർഥികൾ തമ്മിൽ സംഘർഷം. സീനിയർ, ജൂനിയർ വിദ്യാർത്ഥികൾ തമ്മിലാണ് സംഘർഷമുണ്ടായത്.ഏറ്റുമുട്ടലിൽ നിരവധി വിദ്യാർഥികൾക്ക് പരിക്കേറ്റു. രണ്ടാം വർഷ ബികോം വിദ്യാർത്ഥികളായ ഷെനിജിൻ,അമൽ,ദിൽഷാദ്,അനിരുദ്ധൻ,ആകാശ് എന്നിവർക്കാണ് പറിക്കേറ്റത്. ഇവരെ മുക്കം സി.എച്ച്.സി യിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച ഉച്ചക്ക് ഒരു മണിയോടെയായിരുന്നു വിദ്യാർഥികൾ ഏറ്റുമുട്ടിയത്.
മൂന്നാം വർഷ വിദ്യാർത്ഥികൾ പുറത്തു നിന്നും ആളെ കൂട്ടി തങ്ങളെ മർദ്ധിക്കുകയായിരുന്നു എന്നാണ് മർദ്ദനമേറ്റ വിദ്യാർത്ഥികൾ പറയുന്നത്.
കഴിഞ്ഞ വ്യാഴാഴ്ച മൂന്നാം വർഷ ബിടെക് വിദ്യാർഥികൾ രണ്ടാം വർഷ വിദ്യാർഥികളെ റാഗ് ചെയ്തുവെന്ന് പരാതി ഉണ്ടായിരുന്നു. ഇതുസംബന്ധിച്ച് ഉടലെടുത്ത പ്രശ്നങ്ങളാണ് അക്രമത്തിൽ കലാശിച്ചത്. റാഗിംഗുമായി ബന്ധപ്പെട് പരാതി ലഭിച്ചുണ്ടെന്നും എന്നാൽ മൂന്നാം വർഷ വിദ്യാർത്ഥികൾക്ക് സ്റ്റഡി ലീവായതിനാൽ ഡിസംബർ മൂന്നിന് ക്ലാസ് തുടങ്ങുന്ന ദിവസം രണ്ടു കൂട്ടരെയും വിളിച്ചു പരാതി കേൾക്കാൻ ഇരിക്കെയാണ് സംഘർഷമുണ്ടായതെന്നും റിപ്പോർട്ട് മേലധികാരികൾക്ക് അയച്ചിട്ടുണ്ടെന്നും പ്രിൻസിപ്പൽ പറഞ്ഞു.