
പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസ് പ്രതികളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ നീക്കം. നിക്ഷേപകര്‍ക്ക് പണം തിരികെ നല്കാൻ ലേലം ചെയ്യുകയോ , വിൽക്കുകയോ ചെയ്യുമെന്ന് അറിയിച്ചു . നിക്ഷേപകരുടെ നഷ്ടം നികത്തുക എന്ന ലക്ഷ്യത്തോടെയാണ് ആഭ്യന്തര വകുപ്പിന്റെ നീക്കം.
ആഭ്യന്തര വകുപ്പ് വെള്ളിയാഴ്ച പുറപ്പെടുവിച്ച ഉത്തരവിൽ ഇവരുടെ സ്വത്ത് കണ്ടുകെട്ടാൻ പറയുന്നു. നിക്ഷേപകരുടെ നഷ്ടം നികത്തുക എന്ന ഉദ്ദേശ്യത്തോടെയാണ് ഇത്തരമൊരു ഉത്തരവ് ഇറക്കിയിരിക്കുന്നത്. ഇതിന്റെ അധികാരിയായി സഞ്ജയ് കൗൾ ഐ എ എസ്സിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
നിക്ഷേപത്തട്ടിപ്പ് നടത്തിയ കേസില്‍ പോപ്പുലര്‍ ഫിനാന്‍സ് ഉടമ തോമസ് ദാനിയേല്‍, ഭാര്യ പ്രഭ, മക്കളായ റിനു, റീബ, റിയ എന്നിവരാണ് അറസ്റ്റിലായത്. ഇവർക്ക് കോടിക്കണക്കിനു രൂപയുടെ ആസ്തിയുള്ളതായി കണ്ടെത്തിയിരുന്നു.
പോപ്പുലര്‍ ഫിനാന്‍സ് ഉടമകള്‍ക്ക് വസ്തുവകകളുള്ളത് ഇന്ത്യയിൽ 21 ഇടങ്ങളിലാണ് .48 ഏക്കർ സ്ഥലംതമിഴ്‌നാട്ടിൽ ഉള്ള ഇവർക്ക് , ആന്ധ്ര പ്രദേശില്‍ 22 ഏക്കര്‍, തിരുവനന്തുപുരത്ത് മൂന്ന് വില്ലകള്‍, കൊച്ചിയിലും തൃശ്ശൂരിലും ആഡംബര ഫ്ലാറ്റുകള്‍, പുണെ, തിരുവനന്തപുരം, പൂയപ്പള്ളി എന്നിവിടങ്ങളില്‍ ഓഫീസ് കെട്ടിടം എന്നിവയുണ്ടെന്നും കണ്ടെത്തിയിരുന്നു.